Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക കാലുമാറുന്നെന്ന് ഫെര്‍ണാണ്ടസ്

ദില്ലി : കാര്യം കണ്ടു കഴിഞ്ഞ് അമേരിക്ക കാലുമാറുന്നെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ്. ഭീകരവാദത്തിനെതിരെയുളള അമേരിക്കയുടെ നിലപാടിലെ ഇരട്ടത്താപ്പിനെ പ്രതിരോധമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയിലേയ്ക്ക് പുറപ്പെടാന്‍ മണിക്കുറുകള്‍ മാത്രം അവശേഷിക്കവെയാണ് ഫെര്‍ണാണ്ടസിന്റെ പ്രസ്താവന.

ഭീകരവാദത്തിനെതിരെയുളള ആഗോള കൂട്ടായ്മ രൂപികരിച്ചപ്പോള്‍ നിരന്തരമായ പോരാട്ടമായി അതുമാറുമെന്ന് ഇന്ത്യ പ്രത്യാശിച്ചു. എന്നാല്‍ അമേരിക്കയുടെ ലക്ഷ്യം കണ്ടു കഴിഞ്ഞപ്പോള്‍ അവര്‍ സ്വരം മാറ്റുന്നു. ഇന്ത്യയുടെ പ്രതീക്ഷകള്‍ നിറവേറിയതുമില്ല. ആജ് തക്ക് എന്ന ഹിന്ദി ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഫെര്‍ണാണ്ടസ് തുറന്നടിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ പ്രത്യേക ദൂതനെ അയയ്ക്കാമെന്ന വാഗ്ദാനം ഇന്ത്യയ്ക്കു സ്വീകാര്യമല്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. വാഷിംഗ്ടണിന്റെ നിലപാടില്‍ ഇന്ത്യയ്ക്ക് തൃപ്തിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+