കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധശാലയില്‍ തീപിടിത്തം: 2 മരണം

  • By Staff
Google Oneindia Malayalam News

ബിക്കാനീര്‍: രാജസഥാനിലെ അതിര്‍ത്തിജില്ലയായ ബിക്കാനീറിലെ ഉധാസര്‍ ആയുധശാലയില്‍ വന്‍ തീപിടിത്തം. ആയുധങ്ങള്‍ നിറച്ച 80 സൈനിക വാഹനങ്ങളും 1000ത്തിലേറെ ടണ്‍ ആയുധശേഖരവും കത്തിനശിച്ചു. മിസൈലുകള്‍ തെറിച്ചുവീണ് നാട്ടുകാരായ രണ്ടുപേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്കു.

തീപിടിത്തം അക്രമം കാരണമാണോയെന്ന് വ്യക്തമായിട്ടില്ല.

അതിര്‍ത്തിയിലേക്ക് പോവുകയായിരുന്ന സൈനിക വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. അപകടത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സൈനിക വക്താവ് അറിയിച്ചു. ആയുധശേഖരത്തില്‍ 70 ശതമാനവും കത്തിനശിക്കാതെ വീണ്ടെടുത്തെന്നും സൈന്യം അവകാശപ്പെട്ടു.

ജനവരി 11 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് തീപ്പിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പൊട്ടിത്തെറി കിലോമീറ്ററുകള്‍ അകലെ കേള്‍ക്കാമായിരുന്നു. മിസൈലുപോലെയുള്ള സാധനങ്ങള്‍ ചിലയിടങ്ങളില്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സൈനൃവും പോലീസും ചേര്‍ന്ന് അപകടമേഖല അടച്ചിരിക്കുകയാണ്. അപകടകാരണം അറിവായിട്ടില്ലെന്ന് രാജസഥാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. നായര്‍ പറഞ്ഞു.

ഇവിടെയുണ്ടായിരുന്ന സിവിലിയന്മാരെയും സൈനികരുടെ കുടുംബാംഗങ്ങളെയും സുരക്ഷിത സഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

2000ത്തില്‍ രാജസഥാനിലെ ഭരത്പൂരിലും 2001ല്‍ ഇതിനടുത്തുള്ള ശ്രീഗംഗാനഗര്‍ ജില്ലയിലെ സൂരത്ഗറിലും ഉള്ള ആയുധശാലകളിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ ആയുധശേഖരം കത്തിനശിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X