കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി-ലക്ഷദ്വീപ് എയര്‍ടാക്സി സര്‍വീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് എയര്‍ടാക്സി സര്‍വീസ് തുടങ്ങുന്നു. സീബേര്‍ഡ് ചാര്‍ട്ടേഴ്സ് ആന്റ് ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പത്തു സീറ്റുകളുള്ള രണ്ടു ചെറിയവിമാനങ്ങള്‍ ഈ റൂട്ടില്‍ ഏര്‍പ്പെടുത്തുന്നത്.

നാലു മാസത്തിനകം ഈ റൂട്ടില്‍ വിമാനസര്‍വീസ് തുടങ്ങുമെന്ന് കമ്പനി ഡയറക്ടര്‍ സൂരജ് ജോസ് പറഞ്ഞു. വെള്ളത്തില്‍ ലാന്റ് ചെയ്യാനാകുന്ന ഈ ചെറുവിമാനങ്ങളുടെ സര്‍വീസ് ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റുകളുടെ ഒഴുക്ക് വര്‍ധിപ്പിക്കുമെന്ന് കരുതുന്നു. ഈ റൂട്ടില്‍ വിമാനസര്‍വീസ് നടത്താന്‍ കമ്പനിയ്ക്ക് ഇതിനായി വ്യോമയാനമന്ത്രാലയത്തില്‍ നിന്നും എന്‍ഒസി ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ലക്ഷദ്വീപിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഒരു ഡോണിയര്‍ വിമാനം മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്കാണ് ഈ സര്‍വീസ്. ലക്ഷദ്വീപില്‍ വിമാനത്താവളമുള്ള ഏകദ്വീപാണ് അഗത്തി.

യുഎസ്, യുകെ, കാനഡ, ജര്‍മ്മനി, മലേഷ്യ, മാലിദ്വീപ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ ആകാശത്തുപറക്കുകയും അതേ സമയം വെള്ളത്തില്‍ ഇറങ്ങാന്‍ കഴിയുന്നതുമായ ഇത്തരം ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഹിമാലയന്‍ പ്രദേശങ്ങളില്‍ ടൂറിസ്റുകള്‍ക്കായി ഡാറ്റ് എന്ന കമ്പനിയും ഇത്തരം വിമാനസര്‍വീസ് നടത്തുന്നുണ്ട്. മാലിദ്വീപിലെ മുന്‍ എയര്‍ടാക്സി മാനേജിംഗ് ഡയറക്ടര്‍ ജോസഫ് ഹോഗാര്‍ഡ് ആണ് സീബേര്‍ഡ് ഓപ്പറേഷന്‍സിന്റെ മാര്‍ാപദേശകന്‍.

ലക്ഷദ്വീപിലെ മിനിക്കോയ്, ബംഗാരം, കവറത്തി, കദമട്, കല്‍പേനി എന്നീ ദ്വീപുകളുടെ പ്രത്യേതകതകള്‍, കടലിന്റെ ആഴം, കടല്‍ത്തിരകളുടെ സ്വഭാവം, ബോട്ട് സര്‍വീസിന്റെ വ്യാപ്തി എന്നിവ പഠിച്ചശേഷമാണ് ഈ റൂട്ടില്‍ വിമാനം പറപ്പിക്കാമെന്ന് തീരുമാനിച്ചത്.

എട്ടുകോടിയാണ് പത്തുസീറ്റുള്ള സെസ്സ്ന 208 കാരവാന്‍ ആംഫിബിയന്‍ വിമാനത്തിന്റെ വില. രണ്ടു വിമാനജോലിക്കാരടക്കം 10 പേര്‍ക്ക് ഈ വിമാനത്തില്‍ സഞ്ചരിക്കാം. 400 പൗണ്ട് വരെ സാധനങ്ങള്‍ കയറ്റാം. 38 അടിയാണ് ഈ വിമാനത്തിന്റെ നീളം. 18 അടി ഉയരമുണ്ട്.

ഈ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഒരു മീറ്റര്‍ ആഴവും 750 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയും ഉള്ള ജലപ്രദേശം ഉണ്ടായാല്‍ മതി. ചരക്കുകളെയും യാത്രക്കാരെയും ഇറക്കാന്‍ ഒരു കടല്‍പ്പാലവും ഡെക്കും മതി. കവറത്തി, മിനിക്കോയ്, കാല്‍പെനി എന്നിവിടങ്ങളില്‍ വിമാനത്തിനുവേണ്ട ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം തുടക്കത്തില്‍ ഏര്‍പ്പെടുത്തും.

കൊച്ചിയില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് വിമാനം കഡമത്ത് ദ്വീപിലെത്തും. കൊച്ചിയില്‍ നിന്നും ബംഗാരം, കവറത്തി, കാല്‍പെനി, മിനിക്കോയ് എന്നീ ദ്വീപുകളിലേക്ക് ഒരു മണിക്കൂര്‍ 23 മിനിറ്റുകൊണ്ട് വിമാനമെത്തും. ബംഗാരത്തേക്ക് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് 4,650 രൂപയാണ്. എന്നാല്‍ ദ്വീപ്നിവാസികള്‍ക്ക് 4,150 രൂപ മതിയാകും. കാല്‍പെനി ദ്വീപിലേക്ക് ടൂറിസ്റിന് 3,150 രൂപയും ദ്വീപ് നിവാസികള്‍ക്ക് 2,700 രൂപയുമായിരിക്കും. കഡമത്ത്, കവറത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലേക്ക് ടൂറിസ്റ് നിരക്ക് 4,400 രൂപ. ദ്വീപ് വാസികള്‍ക്ക്- 3,700രൂപ. ആവശ്യമുള്ള ടൂറിസ്റുകള്‍ക്ക് വിമാനം വാടകക്കെടുക്കാം. ഒരു മണിക്കൂറിന് 30,000 രൂപയാണ് വാടകനിരക്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X