കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്പാനൂരിലെ വെള്ളപ്പൊക്കം തടയാന്‍ പാലം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തമ്പാനൂര്‍ ബസ്സ്റാന്റിലെയും ഈ പ്രദേശത്തെ റോഡുകളിലെയും വെള്ളപ്പൊക്കം എല്ലാ മഴക്കാലത്തും പ്രധാനവാര്‍ത്തയാണ്. ചെറിയ മഴപെയ്താല്‍ പോലും തലസ്ഥാനത്തെ ഈ പ്രധാന കെഎസ്ആര്‍ടിസി സ്റാന്റില്‍ വാഹനഗതാഗതം താറുമാറാകുന്നു. ഈ ദുരിതങ്ങളെയെല്ലാം പഴങ്കഥയാക്കാന്‍ ഇതാ പാലം വരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ ഡിവിഷന്റെ വകയാണ് പുതിയ പാലം. ആമയിഴഞ്ചാന്‍ തോടിന് മുകളിലൂടെയായിരിക്കും ഈ പാലം .

നിര്‍മ്മാണപദ്ധതി ഉദ്ദേശിക്കുന്നതുപോലെ മുന്നേറിയാല്‍ വരുന്ന വര്‍ഷക്കാലത്ത് സമാധാത്തോടെ, വസ്ത്രങ്ങളുയര്‍ത്തിപ്പിടിക്കാതെ, വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി നിന്നുപോകുമോ എന്ന പേടിയില്ലാതെ തമ്പാനൂരിലൂടെ നടക്കാം. പുതിയ പാലത്തിന് 25 അടിയാണ് നീളം.

ഇപ്പോഴത്തെ പാലം താഴ്ന്ന പ്രദേശത്തിന് സമാന്തരമായി കിടക്കുന്നതിനാലാണ് വെള്ളം ഒഴുകിപ്പോകാത്തത്. അതുകൊണ്ടാണ് റോഡിന്റെ നിരപ്പില്‍ നിന്നും ഒന്നരമീറ്റര്‍ ഉയര്‍ത്തിയായിരിക്കും പുതിയ പാലം നിര്‍മ്മിക്കുന്നത്. 92ലക്ഷമാണ് ചെലവ്. റോഡിന്റെ ഇരുവശത്തും ചെരിവുകളുണ്ടാക്കും. വെള്ളം ഒഴുകിപ്പോകാനാണിത്. പുതിയ പാലം നിര്‍മ്മിക്കാന്‍ ഗതാഗതം വഴിതിരിച്ചുവിടേണ്ടിവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X