അവരുടെ പ്രശ്നങ്ങള്‍ അവര്‍ തീര്‍ക്കട്ടെ
തിരുവനന്തപുരം : കരുണാകരനും ആന്റണിയും തമ്മിലുളള പ്രശ്നങ്ങള്‍ അവര്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കുമെന്ന് മുരളീധരന്‍. മറ്റാരും അതില്‍ ഇടപെടേണ്ടെ. ഇരുവരും തമ്മിലുളളത് രണ്ടു ശൈലികളുടെ പ്രശ്നമാണ്. അതുമാറ്റാന്‍ ഇനിയാര്‍ക്കും കഴിയില്ല.
കെപിസിസി നിര്‍വാഹക സമിതി തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ജനവരി 30 ബുധനാഴ്ച ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുവരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്. അവരെ നിയന്ത്രിക്കാന്‍ കെപിസിസിയ്ക്ക് കഴിയില്ല.
സര്‍ക്കാരിനെതിരെയോ പാര്‍ട്ടിയ്ക്കെതിരെയോ പരസ്യ വിമര്‍ശനമുന്നയിക്കരുതെന്ന് യോഗം തീരുമാനിച്ചു. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ സമാന്തര കണ്‍വെന്‍ഷനുകളോ യോഗമോ നടത്താന്‍ പാടില്ലെന്നും കെപിസിസി തീരുമാനിച്ചു.
തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ യുക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജീവനക്കാരുടെ സമരം ഒഴിവാക്കാന്‍ താന്‍ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. എന്നാല്‍ എടുത്ത തീരുമാനത്തില്‍ നിന്നും പുറകോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍. പക്ഷെ ഇനിയും സമയമുണ്ടല്ലോ?-അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തെക്കുറിച്ച് പത്രത്തില്‍ കണ്ട അറിവേയുളളൂവെന്ന് മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications