കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനനിയമം പാഠ്യവിഷയമാക്കും: മന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: കുട്ടികള്‍ക്ക് മോട്ടോര്‍ വാഹനനിയമങ്ങളെയും റോഡ് സുരക്ഷയെയും കുറിച്ച് ധാരണയുണ്ടാക്കാന്‍ ഈ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍. ഫിബ്രവരി ഒമ്പത് ശനിയാഴ്ച റോഡ് സുരക്ഷയെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇക്കാര്യത്തെക്കുറിച്ച് ഗതാഗത-പൊതുമരാമത്ത് വകുപ്പ് സബ്കമ്മിറ്റി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പുമായി സബ്കമ്മിറ്റി ചര്‍ച്ച നടത്തിക്കഴിഞ്ഞു. - മന്ത്രി പറഞ്ഞു.

ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാനുള്ള ഒരു സംസ്കാരം ഇവിടെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പലര്‍ക്കും വേഗത്തില്‍ വണ്ടിയോടിക്കുന്നതും അശ്രദ്ധയോടെ വണ്ടിയോടിക്കുന്നതും ഒരു ഹരമാണ്. വരും തലമുറയില്‍ ഗതാഗതനിയമങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുന്നത് നല്ലതാണ്. - മന്ത്രി അഭിപ്രായപ്പെട്ടു.

കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതലായി അപകടങ്ങളില്‍ പെടുന്നതൊഴിവാക്കാന്‍ നടപടിയെടുക്കും. കഴിഞ്ഞ വര്‍ഷം കെഎസ്ആര്‍ടിസി ബസുകള്‍ 188 പേരുടെ മരണത്തിനിടയാക്കി. 159 അപകടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെട്ടു. തിരുവനന്തപുരം നഗരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ അഞ്ച് സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. - ഗണേഷ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X