കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം എ ബേബിയെ വെട്ടിനിരത്താന്‍ നീക്കം

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : എം എ ബേബിയെ വെട്ടിനിരത്താന്‍ സിപിഎമ്മില്‍ ഏറെക്കുറെ ധാരണയായി. ഫിബ്രവരി 15 മുതല്‍ ആരംഭിക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം അദ്ദേഹത്തെ വീണ്ടും സംസ്ഥാന കമ്മിറ്റിയിലേയ്ക്കു തിരഞ്ഞെടുത്താല്‍ അത് അത്ഭുതമായിരിക്കുമെന്ന് പാര്‍ട്ടിയിലെ വിശ്വസനീയമായ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു കാലത്ത് അച്യുതാനന്ദന്റെ വലംകൈയായിരുന്നു ബേബി. പാലക്കാട് സമ്മേളനത്തിലെ വെട്ടിനിരത്തല്‍ കൈകളില്‍ ഒന്ന് ബേബിയുടേതായിരുന്നെന്ന് പിന്നീട് കേന്ദ്രക്കമ്മിറ്റിയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്ക് തരംതാഴ്ത്തലിനും അദ്ദേഹം വിധേയമായി. ആലപ്പുഴ ജില്ലാ സമ്മേളനത്തോടെയാണ് അദ്ദേഹം വിഎസ് ഗ്രൂപ്പിന്റെ ഒന്നാം നമ്പര്‍ ശത്രുവായത്. വിഎസ് ഗ്രൂപ്പില്‍ നിന്നും ബേബി പിണറായി ഗ്രൂപ്പിലേയ്ക്കാണ് ചേക്കേറിയത്.

എന്നാല്‍ സമ്മേളനമടുത്തതോടെ പിണറായിയ്ക്കും അത്ര അടുപ്പം ബേബിയോടില്ലെന്ന് പറയപ്പെടുന്നു. വിശ്വസിക്കാന്‍ കൊളളാത്തയാളാണ് ബേബിയെന്നാണ് പിണറായി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ സിഐടിയു-വിഎസ് ഗ്രൂപ്പിന്റെ പകയില്‍ ബേബിയെ ഹോമിക്കാനുളള നീക്കത്തെ അവരും രഹസ്യമായി പിന്തുണയ്ക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവസാന നിമിഷം പിണറായിയ്ക്ക് മനംമാറ്റം ഉണ്ടായില്ലെങ്കില്‍ ബേബി പുറത്താവുമെന്നുറപ്പ്.

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ഇപ്പോള്‍ എം എ ബേബി. സെക്രട്ടേറിയറ്റില്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ അദ്ദേഹം. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുളള യോഗ്യത ബേബിയ്ക്കില്ല. കോണ്‍ഗ്രസോ കേരളാ കോണ്‍ഗ്രസോ ആണ് അയാള്‍ക്ക് യോജിക്കുക ഒരു സിഐടിയു നേതാവ് പറയുന്നു. ഒരു സാഹചര്യത്തിലും ഔദ്യോഗിക പാനലില്‍ ബേബി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിലുളളതിനേക്കാള്‍ സുഹൃത്തുക്കള്‍ കോണ്‍ഗ്രസിലും മുസ്ലീംലീഗിലുമാണ്.

എന്നാല്‍ പാര്‍ട്ടിയിലെ അധികാരമത്സരങ്ങളില്‍ താല്‍പര്യമില്ലാത്ത ഒരു വിഭാഗത്തിന്റെ പിന്തുണ ബേബിയ്ക്കുണ്ട്. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ മനുഷ്യമുഖങ്ങളിലൊന്നായി അദ്ദേഹത്തെ അവര്‍ വിലയിരുത്തുന്നു. അങ്ങനെയൊരാളെ പുറത്താക്കാന്‍ ആര്‍ക്കും ധൈര്യം വരില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമുദായിക പിന്തുണയും ബേബിയ്ക്കുണ്ടെന്ന് അവര്‍ പറയുന്നു.

എസ്എഫ്ഐ നേതാവായി പൊതു പ്രവര്‍ത്തനമാരംഭിച്ച ബേബിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. പാര്‍ട്ടിയുടെ ബുദ്ധിജീവി നേതാവായി വളരെപ്പെട്ടെന്ന് ഉയര്‍ന്ന ബേബിയ്ക്ക് ഇഎംഎസിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലേയ്ക്കുയര്‍ന്നു. പിന്നീട് ഗ്രൂപ്പുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശിക്ഷയായി അദ്ദേഹത്തെ കേന്ദ്രക്കമ്മിറ്റിയിലേയ്ക്ക് തരംതാഴ ്ത്തി.

ഇടതുമുന്നണിയുടെ ഭരണകാലത്തെ മാനവീയം പരിപാടികളുടെ സൂത്രധാരന്‍ ബേബിയായിരുന്നു. ഇതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ പൊതുശത്രുവായി വരെ അദ്ദേഹത്തെ പാര്‍ട്ടിക്കാര്‍ തന്നെ ചിത്രീകരിച്ചു. കലാ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ബേബി സ്ഥാപിച്ച സ്വരലയയും വിവാദങ്ങളുയര്‍ത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X