കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്യാഗ്രഹം ആഗോളവത്കരിക്കപ്പെടുന്നു- ഡോ.വന്ദന ശിവ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയില്‍ നിന്നും കാര്‍ഷികോല്‍പന്നങ്ങളെ ഒഴിവാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഡോ. വന്ദനാ ശിവ. അത്യാഗ്രഹത്തെ ആഗോളവല്‍ക്കരിക്കാനുളള ശ്രമങ്ങളെ ചെറുക്കണമെങ്കില്‍ ഇത് ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കാര്‍ഷീക വിഷയങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരപ്പെട്ടതാണ്. ആ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കരാര്‍ ഒപ്പുവയ്ക്കാന്‍ അധികാരമില്ല.

ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകന്റെ ഗതി എന്ന വിഷയത്തില്‍ വ്യക്തി വികാസ് കേന്ദ്രം യുടെ തിരുവനന്തപുരം ഘടകം സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. നമ്മുടെ ഭരണഘടനയനുസരിച്ചല്ല, മറിച്ച് ബഹുരാഷ്ട്രക്കുത്തകകളടെ നിയമങ്ങള്‍ അനുസരിച്ചാണ് ഭരണം നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

കാണ്ഡഹാറിലെ വിമാനം റാഞ്ചലിനെ തുടര്‍ന്ന് സര്‍ക്കാര്‍ അമേരിക്കയുമായി ഉണ്ടാക്കിയ രഹസ്യ കരാര്‍ വെളിപ്പെടുത്തണം. ഇറക്കുമതിയ്ക്കുളള നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ വിമാനറാഞ്ചലിനെ അന്താരാഷ്ട്ര സമൂഹം ആയുധമാക്കുകയായിരുന്നെന്ന് ഡോ. വന്ദനാ ശിവ പറഞ്ഞു.

വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യ ആഗോളവത്കരണത്തിന്റെഅനന്തര ഫലമാണ്. രക്ഷപെടാനാവാത്ത കെണിയിലേയ്ക്കാണ് അവരെ ഭരണാധികാരികള്‍ തളളിവിട്ടിരിക്കുന്നത്. അന്തക വിത്തുകളും ജനിതക കാര്‍ഷിക രീതികളുമായി ലാഭം കൊയ്യുകയാണ് ആഗോളക്കുത്തകകള്‍. കാര്‍ഷിക മേഖലയിലെ അഞ്ചു ബഹുരാഷ്ട്രക്കമ്പനികളും കൂടി കോടിക്കണക്കിനു ഡോളര്‍ സബ്സിഡി കൈക്കലാക്കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയനുസരിച്ച് കാര്‍ഷികോല്‍പന്നങ്ങളെ സംബന്ധിച്ച് ലോക വ്യാപാര സംഘടനയുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് തത്ത്വത്തില്‍ അവകാശമില്ല. കാരണം കൃഷി സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണ്. കര്‍ഷകരെ തുടച്ചു നീക്കിയ നിഷേധ സമ്പദ്വ്യവസ്ഥ തന്നെയാണ് രാജ്യത്തെ പാവങ്ങള്‍ക്ക് ആഹാരം നിഷേധിക്കുന്നതും.

നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികള്‍ ഇപ്പോള്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാറില്ല. 20 ലക്ഷം മനുഷ്യജീവന്‍ നഷ്ടപ്പെട്ട 1942 ലെ രൂക്ഷമായ ക്ഷാമത്തിനു തുല്യമായ അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. ഡോ. വന്ദന പറഞ്ഞു.

ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എംപി വീരേന്ദ്ര കുമാര്‍ സംസാരിച്ചു. രഘുരാജ് രാജ സ്വാഗതം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X