കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള വികസന രീതി കശ്മീരിന് യോജിച്ചത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളവികസന മാതൃക പകര്‍ത്തുമെന്ന് ജമ്മു കശ്മീരിലെ ലഡാക്കില്‍ നിന്ന് വന്ന സംഘം.

ഇത് പോലുള്ള സംവിധാനം ഇനി ജമ്മു കശ്മീരിലുമുണ്ടാവും. ജമ്മു സര്‍ക്കാരിനെ കേരളത്തിലെ പഞ്ചായത്തീ രാജിന്റെ സവിശേഷതകള്‍ ഞങ്ങള്‍ ബോധ്യപ്പെടുത്തും കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാനെത്തിയ ജമ്മു കശ്മീരിലെ ലഡാക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ സംഘത്തില്‍ പെട്ടവരാണ് ഇതു പറയുന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായ കേരളത്തിലെ പഞ്ചായത്ത് ഭരണ സംവിധാനത്തെ കുറിച്ച് പഠിച്ചുവരുന്ന സംഘത്തെ ഇവിടുത്തെ രീതികള്‍ ഏറെ ആകര്‍ഷിച്ചു. പഞ്ചായത്തുകളുടെ ഫലപ്രദമായ പ്രവര്‍ത്തനവും ഫണ്ട് ചെലവഴിക്കുന്നതിലെ കാര്യക്ഷമതയും കേരളത്തിലെ സവിശേഷതയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

39 അംഗ സംഘത്തില്‍ സ്റുഡന്റ്സ് എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്മെന്റ് ഒഫ് ലഡാക്ക് എന്ന സംഘടനയുടെ പ്രതിനിധികളുമുണ്ട്. ആറ് സ്ത്രീകളടങ്ങുന്ന സംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകളാണ് സന്ദര്‍ശിച്ചത്.

ജമ്മു കശ്മീരിലെ പഞ്ചായത്ത് ഭരണ സംവിധാനം നിര്‍വീര്യമാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. 10 മാസം മുമ്പാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയതെങ്കിലും മാസത്തിലൊരിക്കല്‍ പോലും പഞ്ചായത്ത് ഭരണ സമിതികള്‍ യോഗം ചേരാറില്ല. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനും താത്പര്യമില്ല.

കേരളത്തിലുള്ളതു പോലെ സ്ത്രീകള്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിനെ കുറിച്ച് ജമ്മു കശ്മീരില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇതും കശ്മീരില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തും.

കശ്മീരില്‍ തിരിച്ചെത്തിയാല്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് സംഘം ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. ഗ്രാമപഞ്ചായത്തുകളിലെ ഭരണം കാര്യക്ഷമമാക്കാനും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

പഠനസംഘം കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X