Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴാമതും കണ്ണന്‍ : ഗുരുവായൂരില്‍ ഉത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ട മത്സരത്തില്‍ കണ്ണന് ഏഴാം ജയം. ഇതോടെ പത്തു ദിവസം നീളുന്ന ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കമായി.

ഏഴ് ആനകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യം കിഴക്കേനട കടന്ന കണ്ണനെ വിജയിയായി പ്രഖ്യാപിച്ചു. തൊട്ടുപുറകില്‍ ഗോപീകണ്ണനുമുണ്ടായിരുന്നു. പ്രവേശന കവാടത്തില്‍ നിറപറയും ശംഖു വിളിയുമായി ആനകളെ എതിരേറ്റു.

ഗുരുവായൂര്‍ ദേവസ്വം വക 58 ആനകളില്‍ 40 എണ്ണമാണ് ആനയോട്ടത്തിന് അണിനിരന്നത്. എന്നാല്‍ മുന്‍നിരയിലെ ഏഴുപേരെയാണ് ഓടാന്‍ അനുവദിച്ചത്. ഗോപീകണ്ണന്‍, കണ്ണന്‍, അച്യുതന്‍, ഗോപീകൃഷ്ണന്‍, ജൂനിയര്‍ മാധവന്‍കുട്ടി, നാരായണന്‍കുട്ടി, നന്ദന്‍ എന്നീ ആനകള്‍ ഓട്ടത്തില്‍ പങ്കെടുത്തു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടം പ്രസിദ്ധമാണ്. ഏറെ വിനോദസഞ്ചാരികള്‍ ഈ അപൂര്‍വമായ ആഘോഷം കാണാനെത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ആന കമ്പക്കാര്‍ ഈ ഉത്സവത്തിന് മുടങ്ങാതെയെത്തും.

ഓട്ടത്തില്‍ വിജയിയാകുന്ന ആനയ്ക്കാണ് ഉത്സവം തീരുംവരെ ക്ഷേത്ര വളപ്പില്‍ വിലസാനുളള അനുവാദമുളളത്. തിടമ്പ് എഴുന്നെളളത്തിനും പ്രത്യേക പൂജകളിലെ പ്രസാദം സ്വീകരിക്കാനുമുളള അവകാശം അങ്ങനെ ഏഴാം തവണയും കണ്ണന്‍ കരസ്ഥമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+