കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യയില്‍ മനുഷ്യാവകാശ ലംഘനം വ്യാപകം

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബംഗ്ലാദേശിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ അക്രമസംഭവങ്ങളെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതങ്ങളില്‍ പെട്ടവര്‍ പലതരം വിവേചനങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്നു.

നിയമം വിവേചനപരമായി നടപ്പിലാക്കുന്നതിനാല്‍ ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനാവുന്നില്ല. ഹിന്ദുക്കളുടെ 25 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുത്തിട്ടുണ്ട്. ബംഗ്ലാദേശിലെ ഒരു കോടിയോളം വരുന്ന ഹിന്ദുക്കളില്‍ മിക്കവരും ഈ വിവേചനത്തിന് ഇരയാവുന്നു.

ഒക്ടോബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വന്‍അക്രമ സംഭവങ്ങളാണ് ഉണ്ടായത്. ഒക്ടോബറിലെ ആദ്യത്തെ 25 ദിവസം തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളെന്ന നിലയില്‍ 266 കൊലപാതക കേസുകളും 213 ബലാത്സംഗ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ശ്രീലങ്കയില്‍ സര്‍ക്കാരും എല്‍ടിടിഇയും തമ്മിലുള്ള ആഭ്യന്തര യുദ്ധം ഇരുഭാഗത്തുനിന്നുമുള്ള വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ് വഴിവെച്ചത്. ഭൂട്ടാനിലും മനുഷ്യാവകാശ ലംഘനം വ്യാപകമാണ്.

നേപ്പാളില്‍ കലാപം നടത്തുന്ന മാവോയിസ്റുകള്‍ നാട്ടുകാര്‍ക്കെതിരെ പീഡനങ്ങളും കൊലപാതകങ്ങളും ബോംബ് ആക്രമങ്ങളും വ്യാപകമായി നടത്തുന്നു. പൊലീസ് പലപ്പോഴും ഇവിടെ നിഷ്ക്രിയമാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്.- റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X