കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രില്‍ 16ന് അഖിലേന്ത്യാ പണിമുടക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി : പൊതു മേഖലാ സ്ഥാപനങ്ങളില്‍ ഏപ്രില്‍ 16ന് അഖിലേന്ത്യാ പണിമുടക്ക്. ബാങ്ക്, ഇന്‍ഷ്വറന്‍സ് മേഖലകളും പണിമുടക്കില്‍ പങ്കു ചേരും. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവേചന രഹിതമായി വില്കുന്നതിനുമെതിരെയാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ബിഎംഎസ്, എച്ച് എംഎസ് തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുക, തൊഴിലാളി പുനര്‍വിന്യാസം, പിരിച്ചു വിടല്‍, ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ പൂട്ടുക എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്യ്രം നിഷേധിച്ച് മുതലാളിയ്ക്ക് അനുഗണമായ നയം സ്വീകരിക്കുന്നതിനെതിരെ നേതാക്കള്‍ വിമര്‍ശിച്ചു.

മാര്‍ച്ച് 14ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാനും യൂണിയനുകള്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ അന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി അറസ്റു വരിക്കും.

പൊതുമേഖലാസ്ഥാപനങ്ങള്‍ വില്ക്കുന്ന നയത്തോട് ട്രേഡ് യൂണിയനുകള്‍ക്കുളള എതിര്‍പ്പ് സര്‍ക്കാര്‍ അവഗണിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഈ നീക്കം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കും. സര്‍ക്കാരിന്റെ ഈ വില്ക്കല്‍ ജ്വരത്തില്‍ അവര്‍ നടുക്കം പ്രകടിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്ക്കുന്നതും ബഹുരാഷ്ട്രക്കുത്തകകളെ കയറൂരി വിടുന്നതും സാമ്പത്തിക മാന്ദ്യം വര്‍ദ്ധിപ്പിക്കും. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന മുതലാളിത്ത സമീപനങ്ങള്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയില്‍ പുതിയ ആഘാതങ്ങള്‍ ഏല്‍പ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X