കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കരഹിതഭൂമി കൈമാറും

  • By Staff
Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്കരഹിത ഭൂമി മൂന്ന് മാസത്തിനുള്ളില്‍ രാമജന്മഭൂമി ട്രസ്റിന് കൈമാറാമെന്ന് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചു. മാര്‍ച്ച് എട്ട് വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

കാഞ്ചി ശങ്കരാചാര്യ ശ്രീ ജയേന്ദ്ര സരസ്വതി, ബിജെപി പ്രസിഡന്റ് ജന കൃഷ്ണമൂര്‍ത്തി, വിഎച്ച്പി നേതാവ് അശോക് സിംഗാള്‍, ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി മദന്‍ദാസ് ദേവി, പ്രതിരോധ മന്ത്രിയും എന്‍ഡിഎ കണ്‍വീനറുമായ ജോര്‍ജ് ഫെര്‍ണാണ്ടസ്, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

തര്‍ക്കഭൂമിയുടെ കാര്യത്തില്‍ സുപ്രിം കോടതി വിധി അംഗീകരിക്കുമെന്ന് വി എച്ച് പി വ്യക്തമാക്കിയ സാഹചര്യത്തില്‍ അയോധ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ക്ക് കേന്ദ്രം അയവ് വരുത്തിയേക്കും.

അയോധ്യയിലെ സുരക്ഷാ സംവിധാനത്തെ കുറിച്ചും വിലക്കുകള്‍ക്ക് അയവ് വരുത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കുന്നതിനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ. ഡി. സ്വാമിയെ അയോധ്യയിലേക്ക് അയക്കുന്നതിനും യോഗം തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X