Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ മാര്‍ച്ച് അക്രമാസക്തമായി

തിരുവനന്തപുരം: പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ച് എട്ട് വെള്ളിയാഴ്ച നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി.

ജീവനക്കാരുടെ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ മാര്‍ച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ജീവനക്കാര്‍ ശ്രമിച്ചത് അല്പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാഥയായെത്തി. ഇതിനിടെ എംഎല്‍എമാരുമായി പോകുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ ജീവനക്കാര്‍ കല്ലേറ് നടത്തി. ബജറ്റ് പ്രസംഗം കഴിഞ്ഞ് മടങ്ങിപോയ ഭരണപക്ഷ എം എല്‍ എ മാര്‍ കയറിയ ബസ്സിനു നേരെയായിരുന്നു കല്ലേറ്. രാവിലെ പത്തരയോടെ പാളയം യുദ്ധസ്മാരകത്തിനു സമീപം വച്ചായിരുന്നു ഇത്.

തുടര്‍ന്ന് വാഹനഗതാഗതം സ്തംഭിപ്പിച്ച് സെക്രട്ടറിയേറ്റിലേക്ക് ജാഥ നടത്തിയ ജീവനക്കാര്‍ റോഡരികിലുള്ള കടകള്‍ക്കു നേരെ കല്ലേറ് നടത്തി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ക്യാമറാമാന്മാര്‍ക്കു നേരെയും ജീവനക്കാര്‍ കൈയേറ്റം നടത്തി.ജീവനക്കാരുടെ പ്രകടനവും സംഘര്‍ഷവും കാരണ് മണിയ്ക്കൂറുകളോളം നഗരത്തിലെ ഗതാഗതം മുടങ്ങി.

31-ാം ദിവസത്തിലേക്ക് കടന്ന പണിമുടക്ക് വെള്ളിയാഴ്ചയും പൂര്‍ണമാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ജീവനക്കാര്‍ മാര്‍ച്ചും പിക്കറ്റിംഗും നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+