Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ സ്വകാര്യ റേഡിയോ സ്റേഷനുകള്‍

ഇസ്ലമാബാദ് : രാജ്യത്ത് സ്വകാര്യ റേഡിയോ സ്റേഷനുകള്‍ അനുവദിക്കുന്നതിന്റെ സാദ്ധ്യതകള്‍ സര്‍ക്കാര്‍ പഠിച്ചു വരികയാണെന്ന് മന്ത്രി സുഷമാ സ്വരാജ്. സ്വകാര്യ എഫ് എം ചാനലുകള്‍ അനുവദിച്ചതിനു പുറമേയാണ് ഇത്.

രണ്ടാം സാര്‍ക്ക് വാര്‍ത്താ വിനിമയ മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിവിധ ഭാഷകളിലായി 52,000 ദിനപത്രങ്ങളും 120 ചാനലുകളും ഉളള മാദ്ധ്യമ ലോകമാണ് ഇന്ത്യയുടേത്. ഏഴു കോടി വീടുകളില്‍ മാദ്ധ്യമ സ്വാധീനമെത്തുന്നുണ്ട്. രാജ്യത്തിന്റെ 97 ശതമാനവും എത്തുന്ന സര്‍ക്കാര്‍-സ്വകാര്യ റേഡിയോ സ്റേഷനുകള്‍ക്ക് പുറമേയാണിത്- സുഷമാ സ്വരാജ് പറഞ്ഞു.

അച്ചടി മാദ്ധ്യമങ്ങള്‍ രാജ്യത്തെ 20 ശതമാനം പേരില്‍ എത്തുന്നുണ്ട്. ഏതാണ്ട് എല്ലാ മേഖലകളിലും റേഡിയോയുടെ സ്വാധീനം ഉണ്ട്.

മാദ്ധ്യമമെന്ന നിലയില്‍ സിനിമയ്ക്കും ജനജീവിതത്തില്‍ നിര്‍ണായക സ്ഥാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യചിത്രത്തിനു ശേഷം രാജ്യത്ത് 67,000 ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം ശരാശരി 800 ചിത്രങ്ങള്‍ വിവിധ ഭാഷകളിലായി പുറത്തു വരുന്നു.

അന്താരാഷ്ട്ര പ്രശസ്തി നേടിയ ചലച്ചിത്രകാരന്മാര്‍ നാട്ടിലുണ്ട്. ലഗാനും മണ്‍സൂണ്‍ വെഡിംഗും ഓസ്ക്കാര്‍ അവാര്‍ഡിന്റെ പടി വാതിലിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയുടെ വിദേശ കയറ്റുമതി വര്‍ഷാവര്‍ഷം ഇരട്ടിക്കുകയാണ്. വരും വര്‍ഷങ്ങള്‍ ഡിജിറ്റല്‍ സിനിമയുടെ കാലമാണെന്നും അവര്‍ പറഞ്ഞു.

സാര്‍ക്ക് രാജ്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്ന വാര്‍ത്താ വിതരണ ശൃംഖല ഉണ്ടാകണമെന്ന് സുഷമ ആവശ്യപ്പെട്ടു. അംഗരാജ്യങ്ങള്‍ക്ക് തമ്മില്‍ ഇതിനായി ധാരണയുണ്ടാകണം. സാംസ്ക്കാരികാധിനിവേശമുണ്ടാകാത്ത വിധം വിവര വിനിമയം രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാകണം.

സമ്മേളനത്തിനു ശേഷം ബംഗ്ലാദേശ് പ്രതിനിധികള്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തിലും സുഷമാ സ്വരാജ് പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+