സമരം: സെറ്റൊ പിന്മാറി
തിരുവനന്തപുരം: സര്‍ക്കാരുമായി നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് ഭരണപക്ഷ യൂണിയനുകളുടെ ഏകോപന സമിതിയായ സെറ്റൊ സമരത്തില്‍ നിന്ന് പിന്മാറി.
സെറ്റൊയുടെ കണ്‍വീനര്‍ കെ. സുദേവനാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വൈകിയേയ്ക്കും.
സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംഘടനാ പ്രതിനിധികള്‍ പറഞ്ഞത് ഏതു തീരുമാനം എടുത്താലും അത് സംയുക്തമായിരിയ്ക്കുമെന്നാണ്.
എങ്കിലും ഇതുവരെ പ്രതിപക്ഷ യൂണിയനുകള്‍ സമരം പിന്‍ലിയ്ക്കുന്നതീരുമാനം എടുത്തിട്ടില്ല.
ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഭരണപക്ഷ യൂണിയനുകള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. കൂടുതല്‍ നിക്കുപോക്കുകള്‍ ഇനിയും ചര്‍ച്ചചെയ്ത് ഉണ്ടാക്കാമെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ പ്രകടിപ്പിയ്ക്കുന്നത്.
ഭരണപക്ഷത്തുള്ള മുസ്ലിം ലീഗിന്റെയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെയും സര്‍വീസ് സംഘടനകള്‍ സമരത്തില്‍ നിന്ന് നേരത്തേ തന്നെ പിന്മാറിയിരുന്നു. പക്ഷേ ഈ രണ്ടു സംഘടനകള്‍ക്കും കാര്യമായ അംഗ ബലമില്ലാത്തതുകൊണ്ട് അത് സമരത്തിന്റെ ഗതിയ്ക്ക് കാര്യമായ വ്യത്യാസമുണ്ടാക്കിയില്ല.
പ്രബലമായ ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ പ്രതിപക്ഷ സംഘടനകളും സമരത്തില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമാണ് ഉണ്ടായിരിയ്ക്കുന്നത്. എന്നാല്‍ ഭരണപക്ഷ സംഘടനകളുടെ തൊട്ടു പിന്നാലേ തന്നെ സമരം പിന്‍വലിയ്ക്കുന്നതുകൊണ്ട് രാഷ്ട്രീയമായി ഇടതു സംഘടനകള്‍ക്ക് കോട്ടമുണ്ടാവുമോയെന്ന് വിലയിരുത്തിയതിനു ശേഷമേ അവര്‍ തീരുമാനമെടുക്കുകയുള്ളു.
സമരം ഫിബ്രവരി ആറാം തീയതിയാണ് തുടങ്ങിയത്. മാര്‍ച്ച് ഒമ്പതാം തീയതി 32 ദിവസം തികഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍
- പെന്‍ഷന്‍ കമ്മ്യൂട്ടേഷനില്‍ വരുന്ന കുറവിന്റെ 50 ശതമാനം നികത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്.
- പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്ക് ജൂണ്‍ വരെ പൂര്‍ണ ശമ്പളം കൊടുക്കും.
- പരമാവധി അദ്ധ്യാപകരെ പുനര്‍ വിന്യാസത്തിലൂടെ ക്രമീകരിയ്ക്കും.
- വീണ്ടും ബാക്കി വരുന്ന പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്ക് 50 ശതമാനം ശമ്പളം നല്‍കും.
- വെട്ടിക്കുറച്ച 28 ആനുകൂല്യങ്ങളില്‍ 26 എണ്ണത്തിന്റെയും കാര്യം ഒരു വര്‍ഷത്തിനു ശേഷം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയ്കു വിധേയമായി ജീവനക്കാരുമായി ചര്‍ച്ച നടത്തും.
- പണിമുടക്കുമായി ബന്ധപ്പെട്ട എസ്മ കേസുകള്‍ പിന്‍വലിയ്ക്കും. പണിമുടക്കിനു ശേഷം അതന്റെ പേരില്‍ മോശമായ നിലപാട് സര്‍ക്കാരില്‍ നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications