സര്‍ക്കാര്‍ അയയുന്നു: ജീവനക്കാരും?
തിരുവനന്തപുരം: സര്‍ക്കാര്‍ നിലപാടില്‍ നിന്നും അല്പം പിന്നാക്കം പോകാന്‍ തയ്യാര്‍ പ്രകടിപ്പിച്ചു. റദ്ദാക്കിയ ആനുകൂല്യങ്ങളില്‍ ചിലത് മയപ്പെടുത്തി പുനസ്ഥാപിയ്ക്കാമെന്നതാണ് പുതിയ നിലപാട്.
ജീവനക്കാരുമായി മാര്‍ച്ച് ഒമ്പത് ശനിയാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് സമരം പിന്‍വലിയ്ക്കാനുള്ള സാദ്ധ്യത തെളിഞ്ഞിരിയ്ക്കുകയാണ്. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കുശേഷം ജീവനക്കാരുടെ സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.
സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍
- പെന്‍ഷന്‍ കമ്മ്യൂട്ടേഷനില്‍ വരുന്ന കുറവിന്റെ 50 ശതമാനം നികത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്.
- പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്ക് ജൂണ്‍ വരെ പൂര്‍ണ ശമ്പളം കൊടുക്കും.
- പരമാവധി അദ്ധ്യാപകരെ പുനര്‍ വിന്യാസത്തിലൂടെ ക്രമീകരിയ്ക്കും.
- വീണ്ടും ബാക്കി വരുന്ന പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്ക് 50 ശതമാനം ശമ്പളം നല്‍കും.
- വെട്ടിക്കുറച്ച 28 ആനുകൂല്യങ്ങളില്‍ 26 എണ്ണത്തിന്റെയും കാര്യം ഒരു വര്‍ഷത്തിനു ശേഷം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയ്കു വിധേയമായി ജീവനക്കാരുമായി ചര്‍ച്ച നടത്തും.
- പണിമുടക്കുമായി ബന്ധപ്പെട്ട എസ്മ കേസുകള്‍ പിന്‍വലിയ്ക്കും. പണിമുടക്കിനു ശേഷം അതന്റെ പേരില്‍ മോശമായ നിലപാട് സര്‍ക്കാരില്‍ നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ആന്റണി വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ജീവനക്കാരുടെ സംഘടനകള്‍ സമരത്തെപ്പറ്റി ആലോചിയ്ക്കാന്‍ യോഗം നടത്തുന്നത്. എന്തു തീരുമാനവും എല്ലാ സംഘടനകളും ഒന്നിച്ചേ എടുക്കൂ എന്ന് സംഘടനാ നേതാക്കന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications