പൊതുപണിമുടക്ക് പൂര്‍ണ്ണമായും പിന്‍വലിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളും സമരം പിന്‍വലിച്ചു.സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭരണപക്ഷയൂണിയനുകള്‍ മാര്‍ച്ച് ഒമ്പത് ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ സമരം പിന്‍വലിച്ചിരുന്നു.
വൈകീട്ട മൂന്നരയോടെയാണ് പ്രതിപക്ഷ യൂണിയനുകളും സമരം പിന്‍വലിയ്ക്കുന്നതായി അറിയിച്ചത്.
മുപ്പത്തിരണ്ട് ദിവസമായി തുടരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം ഇതോടെ പൂര്‍ണ്ണമായും പിന്‍വലിച്ചു. സംഘടനകളിലെ ഐക്യം നിലനിര്‍ത്താനാണ് പ്രതിപക്ഷസംഘടനകളും സമരത്തില്‍ നിന്നും പിന്മാറിയതെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സംഘടനകള്‍ സമരം പിന്‍വലിച്ചത്.
രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഡര്‍ബാര്‍ ഹാളില്‍ സംഘടനാനേതാക്കളുമായി നടത്തിയ ചര്‍ച്ച നടന്നത്. മന്ത്രിമാരും സംഘടനാ നേതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കാം എന്ന് ഉറപ്പ് നല്‍കിയതിനാലാണ് സെറ്റോ പിന്മാറാന്‍ തീരുമാനിച്ചത്.
പണിമുടക്ക് പിന്‍വലിച്ചത് പരാജയമല്ലെന്ന് എല്ലാ സംഘടനകളും അവകാശപ്പെട്ടു. സമരം പിന്‍വലിയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് വാശിപിടിച്ചിരുന്ന മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വഴങ്ങിയത് തന്നെ സമരത്തിന്റെ വിജയമാണെന്നാണ് സംഘടനകളുടെ നിലപാട്.












Click it and Unblock the Notifications