കേരളത്തെ ഇരുട്ടിലാക്കില്ലെന്ന് ആന്റണി
തിരുവനന്തപുരം : എന്‍ടിപിസിയുടെ കുടിശിക ഒറ്റത്തവണയില്‍ കൊടുത്തു തീര്‍ക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ ഇരുട്ടിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ആന്റണി പറഞ്ഞു. കെഎസ്ഇബി കടപ്പത്രം ഇറക്കണമെന്ന നിര്‍ദ്ദേശവും പരിഗണിക്കും.
മാര്‍ച്ച് 25 തിങ്കളാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതി പ്രശ്നത്തിന്മേല്‍ അടുത്ത മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും.
കേരളത്തിന്റെ കുടിശിക 1,100 കോടിയായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കുമെന്ന് എന്‍ടിപിസി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു.
എന്‍ടിപിസി തീരുമാനം നടപ്പാക്കുകയാണെങ്കില്‍ നിലവിലുളള അര മണിക്കൂര്‍ ലോഡ് ഷെഡിംഗിന് പകരം പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടിവരും. ഇപ്പോള്‍ ഊഴമനുസരിച്ചുളള ലോഡ് ഷെഡിംഗ് ഒഴിവാക്കി നഗരങ്ങളൊഴികെയുളള സ്ഥലങ്ങളില്‍ പവര്‍കട്ട് ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാണ് ആലോചന.
എസ്എസ്എല്‍സി പരീക്ഷയെ മുന്‍ നിര്‍ത്തി അടുത്ത മാസം ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെന്നും ആന്റണി അറിയിച്ചു.












Click it and Unblock the Notifications