സമുദായസംഘര്‍ഷം: സര്‍ക്കാര്‍ സഹായിക്കില്ല
കോഴിക്കോട്: സമുദായസംഘര്‍ഷം ഉണ്ടാകുന്നിടത്ത് സര്‍ക്കാര്‍ നേരിട്ട് സഹായം നല്കില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഏപ്രില്‍ ഏഴ് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായസംഘര്‍ഷങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ അവിടുത്തെ പ്രാദേശികസംഘടനകള്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ധാര്‍മ്മിക പിന്തുണ മാത്രമേ ഉണ്ടാകൂ. - ആന്റണി പറഞ്ഞു.
വിദ്യാഭ്യാസനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍എസ്എസ് ,എസ്എന്‍ഡിപി സമുദായനേതാക്കളെ കണ്ടത് യുഡിഎഫ് നിര്‍ദേശപ്രകാരം തന്നെയാണ്. അധികതസ്തികകള്‍ നിര്‍ത്തലാക്കുമ്പോള്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനു ശേഷം അദ്ദേഹം സാമുദായിക കലാപം നടന്ന സ്ഥലത്ത് മാറാട് സര്‍ക്കാര്‍ പണിതുനല്കിയ വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു.