ഹിതപരിശോധന: ഫലം മുഷാറഫിന് അനുകൂലം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി പ്രസിഡന്റായി തുടരുന്നത് സംബന്ധിച്ച് നടത്തിയ ഹിതപരിശോധനയുടെ ഫലം പര്‍വേസ് മുഷാറഫിന് അനുകൂലം.
ഹിതപരിശോധനയിലെ 95 ശതമാനം വോട്ടുകളും മുഷാറഫിന് അനുകൂലമായിരുന്നുവെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി നിസാര്‍ മേമന്‍ അറിയിച്ചു. 3.64 കോടി വോട്ടുകള്‍ മുഷാറഫിന് അനുകൂലമായി ലഭിച്ചപ്പോള്‍ 6.25 ലക്ഷം മാത്രമാണ് എതിരായ വോട്ടുകള്‍.
അതേ സമയം വോട്ടടെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിതപരിശോധന ബഹിഷ്കരിച്ചിരുന്നു.
പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഹിതപരിശോധന നടത്തിയ രീതിയെ ശക്തമായി വിമര്‍ശിച്ചു. ജനങ്ങളെ ഭയപ്പെടുത്തി വോട്ട് ചെയ്യിച്ചതും തിരഞ്ഞെടുപ്പ് നടപടികള്‍ നമായി ദുരുപയോഗപ്പെടുത്തിയതും ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ അഫ്രാസിയാബ് ഖട്ടക് പറഞ്ഞു.
നല്ലൊരു വിഭാഗം ആളുകള്‍ ഹിത പരിശോധനയില്‍ പങ്കെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഫലം ജനഹിതമല്ലെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.












Click it and Unblock the Notifications