കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരിയില്‍ വിമാന ഗതാഗതം മുടങ്ങി

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: ഷാര്‍ജ-കോഴിക്കോട് വിമാനം ടയറുകള്‍ പഞ്ചറായി റണ്‍വേയില്‍ കിടന്നതു കാരണം നെടുമ്പാശേരി വിമാത്താവളത്തില്‍ നിന്നുള്ള വിമാന ഗതാഗതം മെയ് 18 ശനിയാഴ്ച സ്തംഭിച്ചു.

കാലാവസ്ഥ മോശമായതു കാരണം കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കാനാവാതെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട ഷാര്‍ജ-കോഴിക്കോട് വിമാനം റണ്‍വെയില്‍ ഇറക്കിയപ്പോള്‍ ടയറുകള്‍ പൊട്ടുകയായിരുന്നു. വിമാനത്തിന്റെ ടയര്‍ നേരെയാക്കിയെങ്കിലും ഗതാഗതം പുനരാരംഭിച്ചിട്ടില്ല.

കൊച്ചി- ഒമാന്‍, കൊച്ചി- മുംബൈ വിമാനങ്ങള്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്ില്‍ നിന്ന് പുറപ്പെടാനായില്ല. മുംബൈ-കൊച്ചി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇറക്കിയത്. മുംബൈ-കൊച്ചി-ബാംഗ്ലൂര്‍, ദോഹ-ബഹറിന്‍-കൊച്ചി-ദില്ലി വിമാനങ്ങളും മുടങ്ങി.

ടയര്‍ പഞ്ചറായ വിമാനത്തിലെ 220 യാത്രക്കാരില്‍ 70പേരെ കോഴിക്കോട്ടേക്ക് കാറിലയച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ കനിയുന്നതും കാത്തിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X