കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലുകള്‍ക്ക് സഭയില്‍ കടുത്ത നിയന്ത്രണങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : നിയമസഭാ നടപടികള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍.

നിയമസഭയിലുണ്ടാകുന്ന ബഹളങ്ങള്‍, ഇറങ്ങിപ്പോക്ക് എന്നിവ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്ന് നിയമസഭാ സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സാധാരണ നില പുനസ്ഥാപിയ്ക്കുന്നതു വരെ സ്പീക്കറെ ഫോക്കസ് ചെയ്യണമെന്നാണ് ഉത്തരവ്.

ഗവര്‍ണറുടെ പ്രസംഗവും ബജറ്റ് അവതരണവും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശനെയും ആകാശവാണിയെയും മാത്രമേ അനുവദിക്കുകയുളളൂ. ഇതും ചോദ്യോത്തര വേളയും റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ചാനലുകള്‍ക്ക് സ്പീക്കറുടെ അനുമതി തേടാം.

ഗവര്‍ണറുടെ പ്രസംഗവും ബജറ്റ് അവതരണവും റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ധനമന്ത്രിയെയും ഗവര്‍ണറെയും ഫോക്കസ് ചെയ്യാം. അല്ലാത്തപ്പോള്‍ സഭയുടെ വിശാല ദൃശ്യങ്ങള്‍ മാത്രമേ ചിത്രീകരിക്കാന്‍ പാടുളളൂ.

ഗാലറികളില്‍ ഉണ്ടാകുന്ന പ്രകടനങ്ങളോ ബഹളങ്ങളോ റെക്കോഡ് ചെയ്യാന്‍ പാടില്ല. സ്പീക്കര്‍ വിലക്കിയാല്‍ ചിത്രീകരണം നിര്‍ത്തണം. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ പരസ്യങ്ങള്‍ക്കോ ഹാസ്യ പരിപാടികള്‍ക്കോ തിരഞ്ഞെടുപ്പ് പ്രചരണത്തിനോ ഉപയോഗിക്കാന്‍ പാടില്ല.

സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍ 30 ദിവസത്തേയ്ക്ക് സൂക്ഷിച്ചു വയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. പരാതിയുണ്ടായാല്‍ വരുത്തി പരിശോധിയ്ക്കാനാണിത്. നിര്‍ദ്ദേശങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X