Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാമികതീവ്രവാദം കേരളത്തിലേക്ക്

തിരുവനന്തപുരം: ഇനി കേരളം പേടിക്കണം. ഇസ്ലാമികതീവ്രവാദത്തിനു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കേരളത്തില്‍ ഒരുങ്ങിക്കഴിഞ്ഞതായി കേന്ദ്രഇന്റലിജന്‍സ് വൃത്തങ്ങളുടെ റിപ്പോര്‍ട്ട് സൂചനനല്കുന്നു.

കേരളം മറ്റൊരു കശ്മീരായി മാറാന്‍ അധികകാലം വേണ്ടെന്നാണ് കേന്ദ്രപ്രതിരോധവൃത്തങ്ങളിലെ വിദഗ്ധരുടെ കണ്ടെത്തല്‍. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം മതകലാപം കൊണ്ട് കലങ്ങിമറിയുന്ന കാലം അധികം വിദൂരത്തല്ലെന്നു വേണം കരുതാന്‍. തലശേരികലാപങ്ങള്‍ ഇനിയും വൈകാതെ ആവര്‍ത്തിച്ചേക്കും.

നേരത്തെ കശ്മീരി സാഹിത്യം വ്യാപകമായി കേരളത്തിലേക്ക് ഒഴുകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കശ്മീരില്‍ നിന്നുള്ള ഇസ്ലാമികതീവ്രവാദസാഹിത്യം ഗള്‍ഫ് രാഷ്ട്രങ്ങള്‍ വഴി തപാലില്‍ കേരളത്തില്‍ എത്തുകയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക യുദ്ധം അഴിച്ചുവിട്ടതോടെ കശ്മീരിലെ തീവ്രവാദികളുടെ പ്രവര്‍ത്തനം ചുരുങ്ങിവന്നു. പകരം അവരില്‍ പലരും കേരളത്തിലേക്ക് കടന്നതായി കേന്ദ്രഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി തൃശൂര്‍ജില്ലയില്‍ വ്യാപകമായ തോതില്‍ ദാവൂദ് ഇബ്രാഹിമും മറ്റ് ഇസ്ലാമികതീവ്രവാദശക്തികളും വന്‍ബിസിനസ്സില്‍ മുതല്‍ മുടക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രഇന്റലിജന്‍സ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടല്‍, ഷോപ്പിംഗ് കോംപ്ലക്സ്, കച്ചവടസംരംഭങ്ങള്‍ എന്നിവയില്‍ ഇസ്ലാമിക തീവ്രവാദശക്തികള്‍ വന്‍തോതില്‍ പണം വാരിയെറിയുകയായിരുന്നു.

ഇതിനെല്ലാം പിന്നാലെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതായി പുറത്തുവന്ന റിപ്പോര്‍ട്ടും ഞെട്ടിക്കുന്നതാണ്. മുംബൈയിലെ നാല് പ്രമുഖ ബാങ്കുകള്‍ വഴി 336 കോടി രൂപ ഇസ്ലാമികതീവ്രവാദിസംഘങ്ങള്‍ കേരളത്തിലേക്ക് കടത്തിയിരിക്കുന്നതായാണ് ഈ റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് കേന്ദ്രഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍ ഇസ്ലാമിക തീവ്രവാദിഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും ശക്തിപ്പെട്ടിരുന്നു. അയോധ്യയുടെ പേരില്‍ പിഡിപി ഇക്കൊലം ഡിസംബര്‍ ആറിന് നടത്തിയബന്ദ് വന്‍ അക്രമങ്ങള്‍ക്ക് വഴിവെച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം വന്‍തോതിലാണ് അക്രമങ്ങളും കൊള്ളിവയ്പും നടന്നത്. അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയ്ക്കു പുറമെ എന്‍ഡിഎ എന്ന ഇസ്ലാമികമൗലിക തീവ്രവാദസംഘടനയുടെ പ്രവര്‍ത്തനങ്ങളും ഈയിടെ കേരളത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്.

മുംബൈയിലെ ബാങ്കുകളില്‍ നിന്നുള്ള പണം കേരളത്തിലെ നാലു ബാങ്കുകളുടെ മധ്യ-വടക്കന്‍ മേഖലകളിലെ ശാഖകള്‍ വഴിയാണ് എത്തിയത്. ഏതാനും മുസ്ലിങ്ങളുടെ അക്കൗണ്ടുകള്‍ വഴിയും പണം വന്‍തോതില്‍ എത്തിയിരുന്നു. സംശയം തോന്നാതിരിക്കാന്‍ സി. സുരേന്ദ്രകുമാര്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഒരു ഹിന്ദുവിന്റെ അക്കൗണ്ടുവഴിയാണ് കേരളത്തില്‍ പണം എത്തിയത്. തൃശൂര്‍, ചാലക്കുടി, പാലക്കാട്,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ബാങ്കുശാഖകളിലൂടെയാണ് പണം വന്നത്. കേരളത്തിലെ വിവിധ ഇസ്ലാമികതീവ്രവാദസംഘടനകള്‍ക്ക് കൈമാറാന്‍വേണ്ടിയാണ് ഈ പണമെന്നും പറയപ്പെടുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+