കൊലകള്‍ക്ക് പിന്നില്‍ ബിജെപിയിലെ ഗ്രൂപ്പു പോരെന്ന്
കണ്ണൂര്‍ : ഇരിട്ടിയിലെയും തില്ലങ്കേരിയിലെയും കൊലപാതകങ്ങള്‍ക്കു പിന്നില്‍ ബിജെപിയിലെ ആഭ്യന്തരക്കുഴപ്പങ്ങളാണെന്ന് സിപിഎം. ഈ സംഭവങ്ങളുടെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയില്‍ വച്ചു കെട്ടുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ. പി. ജയരാജന്‍ ആരോപിച്ചു.
ഇരിട്ടിയില്‍ കൊല്ല ചെയ്യപ്പെട്ട ഉത്തമന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. രാഷ്ട്രീയേതരമായ കേസുകളും ഇയാളുടെ പേരില്‍ ഒട്ടേറെയുണ്ട്. ഒരു സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസില്‍ ഒന്നാം പ്രതിയാണ് ഉത്തമന്‍. ഈ കൊലപാതകത്തിനു പിന്നില്‍ സിപിഎം അല്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.
ഓരോ കൊലപാതകം നടക്കുമ്പോഴും എതിര്‍ പാര്‍ട്ടിക്കാരെ കുറ്റപ്പെടുത്തുകയാണ് പതിവ്. വ്യക്തമായ അന്വേഷണം പോലുമില്ലാതെ പൊലീസും ഇത്് ഏറ്റുപാടുന്നതായി ജയരാജന്‍ കുറ്റപ്പെടുത്തി. തില്ലങ്കേരിയില്‍ നടന്ന ബോംബാക്രമണത്തെ ജയരാജന്‍ അപലപിച്ചു. ഈ അക്രമത്തിലും സിപിഎമ്മിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തില്ലങ്കേരി സംഘപരിവാറിന്റെ ശക്തി കേന്ദ്രമാണ്. അവരറിയാതെ ഈ ആക്രമണം നടക്കില്ല.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ കൊലപാതക രാഷ്ട്രീയം പോഷിപ്പിയ്ക്കേണ്ട ഒരാവശ്യവും തല്‍ക്കാലം മാര്‍ക്സിസ്റ് പാര്‍ട്ടിയ്ക്കില്ലെന്നും സിപിഎം നേതാവ് വ്യക്തമാക്കി.












Click it and Unblock the Notifications