യുദ്ധസന്നാഹവുമായി പാകിസ്ഥാന്
ഇസ്ലാമബാദ്: അഫ്ഗാന് അതിര്‍ത്തിയില്‍ അണിനിരത്തിയിരിക്കുന്ന പാക് സൈനികരെക്കൂടി ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പാകിസ്ഥാന് തീരുമാനിച്ചു. പാക് പ്രസിഡന്റ് മുഷാറഫിന്റെ വക്താവ് മെയ് 31 വെള്ളിയാഴ്ച സിഎന്‍എന്‍ വാര്‍ത്താഏജന്‍സിയോട് വെളിപ്പെടുത്തിയതാണ് ഈ വിവരം.
അത്തരമൊരു നീക്കത്തെക്കുറിച്ച് ചിന്തിക്കുകയാണെന്ന് മുഷാറഫ് വ്യാഴാഴ്ച സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്ന് മേജര്‍ ജനറല്‍ റഷീദ് ഖുറേഷിയാണ് വ്യക്തമാക്കിയത്. അഫ്ഗാന് അതിര്‍ത്തിയില്‍ എത്ര പാക് സൈനികരുണ്ടെന്ന് വ്യക്തമല്ല. ഇപ്പോള്‍ തന്നെ ഇന്തോ-പാക് അതിര്‍ത്തിയില്‍ ആയിരക്കണക്കിന് സൈനികരെ പാക് പട്ടാളം അണിനിരത്തിയിട്ടുണ്ട്. കൂടുതല്‍ പാക് സൈനികര്‍ എത്തുന്നതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കും.
അഫ്ഗാന് അതിര്‍ത്തിയില്‍ നിന്ന് പാക് പട്ടാളത്തെ പിന്‍വലിച്ചാല്‍ തീവ്രവാദത്തിനെതിരെ അമേരിക്ക നടത്തിവരുന്ന പോരാട്ടത്തിന് വന്‍ തിരിച്ചടിയേല്‍ക്കുമെന്ന് അന്താരാഷ്ട്രസമൂഹം ഭയപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അല്‍ക്വെയ്ദ-താലിബാന് തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് കടക്കാതിരിക്കാനാണ് അഫ്ഗാന് അതിര്‍ത്തിയില്‍ പാക്പട്ടാളത്തെ വിന്യസിച്ചത്.
താലിബാന്-അല്‍ക്വെയ്ദ ശക്തികളെ വേരോടെ പിഴുതെറിയാനാണ് അമേരിക്കയുടെ ശ്രമം. അതിനാല്‍ പാകിസ്ഥാന്റെ പുതിയ തീരുമാനം അമേരിക്കയ്ക്ക് തിരിച്ചടിയാണെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍, ഏതുവിധേനയും പാകിസ്ഥാന്റെ ഈ നീക്കം തടയാനാണ് യുഎസ് പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്ഡിനെത്തന്നെ തിരക്കിട്ട് പാകിസ്ഥാനിലേക്കയക്കാന് അമേരിക്ക തീരുമാനിച്ചത്. റംസ്ഫീല്‍ഡ് ഇന്ത്യും സന്ദര്‍ശിക്കും.
-
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications