കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 10,000 കിലോ മീറ്റര്‍ ഹൈവേ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 10,000 കിലോ മീറ്റര്‍ ഹൈവേ സംസ്ഥാനത്ത് നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീര്‍ അറിയിച്ചു.

ഇതില്‍ 1610 കിലോ മീറ്ററിന് ഇതിനകം ലോകബാങ്ക് സഹായം ഉറപ്പായിട്ടുണ്ട്. കാസര്‍കോടും തിരുവനന്തപുരവും ബന്ധിപ്പിക്കുന്ന ഒരു എക്സ്പ്രസ് നാലു വരി പാത നിര്‍മിക്കാനും പദ്ധതിയുണ്ട്. 544 കിലോ മീറ്റര്‍ എക്സ്പ്രസ് ഹൈവേ നിര്‍മിക്കുന്നതിന് കാനഡ കമ്പനിയായ ലീ ഇന്റര്‍നാഷണലിനെ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തിട്ടുണ്ട്.

ബി ഒ ടി സമ്പ്രദായത്തിലായിരിക്കും ഈ റോഡുകളുടെ നിര്‍മാണം. ഗള്‍ഫിലെ മലയാളികള്‍ ഈ പദ്ധതികളില്‍ നിക്ഷേപം നടത്തുമെന്ന് പ്രത്യാശിക്കുന്നതായി മുനീര്‍ പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

നോര്‍കയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ഈ പദ്ധതികളുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ റോഡ് ഷോകള്‍ നടത്തുന്നുണ്ട്.

സംസ്ഥാനത്തെ 30 റസ്റ് ഹൗസുകള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളായ വര്‍ക്കലയിലെയും പൊന്മുടിയിലെയും റെസ്റ്ഹൗസുകള്‍ ഇതില്‍ ഉള്‍പ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X