നവചേതനായാത്ര സമാപിച്ചു
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ നയിച്ച നവചേതനായാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ജൂണ്‍ മൂന്ന് തിങ്കളാഴ്ച രാത്രി ഗാന്ധിപ്പാര്‍ക്കില്‍ നടന്ന സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
മെയ് ആറിന് കാസര്‍കോട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് തിരുവനന്തപുരത്തെത്തിയ നവചേതനായാത്രയ്ക്ക് വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. സമാപന സമ്മേളനം കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടു പോവേണ്ട സമയമാണിതെന്ന് കരുണാകരന്‍ പറഞ്ഞു. മുരളി എന്റെ മകനായി ജനിച്ചു പോയെന്ന ഒരു അപരാധം മാത്രമേയുള്ളൂ. ഒരിക്കലും കെ പി സി സി പ്രസിഡന്റിനെ കുറിച്ച് നിരാശയുണ്ടാവില്ല.
കോണ്‍ഗ്രസുകാര്‍ പരസ്പരം ശക്തി കാണിക്കാന്‍ ശ്രമിച്ചാല്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി, യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, എം എല്‍ എമാര്‍, എം പിമാര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications