കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനത്തിലിനെതിരെ ബി ജെ പി

  • By Staff
Google Oneindia Malayalam News

കാസര്‍കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കെതിരെ ബിജെപി തിരിയുന്നു.

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രധാനമന്ത്രിയ്ക്കെതിരെ നടത്തിയ ശക്തമായ വിമര്‍ശനമാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. അധികാരത്തില്‍ തുടരാന്‍ വേണ്ടി പ്രധാനമന്ത്രി എ. ബി. വാജ്പേയി യുദ്ധത്തിന് സ്വയം ഒരുക്കം കൂട്ടുകയാണെന്നാണ് കുഞ്ഞബ്ദുള്ള തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. പാകിസ്ഥാനുമായുള്ള യുദ്ധത്തിലൂടെ ഗുജറാത്ത് പ്രശ്നത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വാജ്പേയിയുടെ ശ്രമം. ഗോദ്ര സംഭവം ഗുജറാത്ത് കലാപത്തിന് വെറും നിമിത്തം മാത്രമാണെന്ന് പുനത്തില്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബിജെപി നേതാവ് വി. രവീന്ദ്രന്‍ പറഞ്ഞു. രാജ്യം പാകിസ്ഥാനുമായുള്ള യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കെ കുഞ്ഞബ്ദുള്ളയുടെ ഇത്തരം പ്രസ്താവനകള്‍ ഒരു തരത്തിലും സ്വീകാര്യമല്ല.

മാധ്യമങ്ങളില്‍ വന്ന കുഞ്ഞബ്ദുള്ളയുടെ പ്രസംഗ റിപ്പോര്‍ട്ട് ശരിയാണോയെന്ന് അറിയുന്നതിനായി ബി ജെ പി നേതാവ് പി. പി. മുകുന്ദന്‍ കുഞ്ഞബ്ദുള്ളയുമായി ബന്ധപ്പെട്ടിരുന്നു. താന്‍ പറഞ്ഞതു തന്നെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കുഞ്ഞബ്ദുള്ള വ്യക്തമാക്കിയത്രെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X