കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയെ സമാധിയിരുത്തി

  • By Super
Google Oneindia Malayalam News

കൊച്ചി: ആലുവാപ്പുഴയില്‍ മരിച്ച സ്വാമി ശാശ്വതീകാനന്ദയെ സമാധിയിരുത്തി. ജൂണ്‍ രണ്ട് ചൊവാഴ്ച 11 മണിയോടെയാണ് ശിവഗിരിയില്‍ സമാധിയിരുത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് ശാശ്വതികാനന്ദയുടെ മൃതദേഹം ശിവഗിരി മഠത്തിലേക്ക് കൊണ്ടുവന്നത്.

11 മണിയോടെ വിവിധ സന്ന്യാസിമാരുടെ മേല്‍നോട്ടത്തിലാണ് സമാധിയിരുത്തല്‍ ചടങ്ങ് നടന്നത്. ഭസ്മം, ഉപ്പ്, കര്‍പ്പൂരം എന്നിവയുടെ കൂട്ട് ഉപയോഗിച്ചാണ് സമാധി ഇരുത്തിയ കുഴി നിറച്ചത്. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയായിരുന്നു സമാധി ചടങ്ങ്. സമാധിയിരുത്തല്‍ ചടങ്ങിന് മുമ്പായി സര്‍വമത പ്രാര്‍ഥന നടന്നു.

(സന്യാസിമാര്‍ മരിച്ചാല്‍ സാധാരണപോലെ ദഹിപ്പിയ്ക്കുകയോ അടക്കുകയോ അല്ല ചെയ്യുന്നത്. ആറടി നീളവും വീതിയും ആഴവുമുള്ള കുഴിയില്‍ ഇഷ്ടിക പാകി അതില്‍ മൃതദേഹം ഇരുത്തി ഭസ്മം, ഉപ്പ്, കര്‍പ്പൂരം എന്നിവ കൊണ്ട് നിറയ്ക്കുകയാണ് പതിവ്. ഇതാണ് സമാധി ഇരുത്തല്‍.)

സമാധിയിരുത്തല്‍ വേളയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. സമാധായിരുത്തിയതിന് ശേഷം അനുശോചന യോഗം നടന്നു.

സമാധി ചടങ്ങിന് മുമ്പ് മുഖ്യമന്ത്രി എ. കെ. ആന്റണി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, കെ. കരുണാകരന്‍, മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, കെ. ആര്‍. ഗൗരിയമ്മ, നാലകത്ത് സൂപ്പി, കെ. സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മൃതദേഹത്തില്‍ അന്ത്യാാേപചാരം അര്‍പ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X