സാബുവിനെ ചോദ്യംചെയ്യാന്‍ വൈകിയത് വിവാദം ആവുന്നു
തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന സാബു എന്ന സഹായിയെ ഇതുവരെ പൊലീസിന് ചോദ്യം ചെയ്യാനാകാത്തത് വിവാദമാകുന്നു.
ശാശ്വതീകാനന്ദയുടെ മരണത്തെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ സാബുവിന്റെ മാനസിക നില തെറ്റിയെന്നാണ് ആശ്രമകേന്ദ്രങ്ങള്‍ പറയുന്നത്. സാബുവിനെ കാണാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അനുവദിക്കാത്തതും സംശയം വര്‍ദ്ധിപ്പിയ്ക്കുന്നു.
അന്വേഷണ ചുമതലയുളള ആലുവ എസ്. ഐ. ബാബുരാജ് ശിവഗിരി മഠത്തിലെത്തിയെങ്കിലും സാബുവിനെ ചോദ്യം ചെയ്യാനോ കാണാനോ ആശ്രമത്തിലുളളവര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. മെയ് രണ്ടു മുതല്‍ ശിവഗിരി മഠത്തിലാണ് സാബു താമസിക്കുന്നത്.
ഈ അവസരത്തില്‍ കേസന്വേഷണത്തിന് ആശ്രമത്തിലെത്തുന്നത് അനുചിതമാണ്. ആശ്രമവാസികളാകെ തകര്‍ന്നിരിക്കുകയാണ്. ചോദ്യം ചെയ്യല്‍ നേരിടാനുളള മാനസികാവസ്ഥയിലല്ല സാബു. അയാളുടെ മാനസിക നില തെറ്റിയിരിക്കുകയാണ്. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മടങ്ങി വന്നു- ആലുവ സി. ഐ. പി. കൃഷ്ണന്‍ നായര്‍ പറഞ്ഞു.
മറ്റുളളവരെയൊക്കെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. സ്വാമി മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശങ്ങളിലും ആമാശയത്തിലും വെളളം കാണപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാബുവിനെയും മഠത്തിലുളള മറ്റു ചിലരെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വീണ്ടും ശിവഗിരിയിലെത്തുന്നുണ്ട്. അപ്പോഴേയ്ക്കും സാബു സാധാരണ നിലയിലെത്തുമെന്നാണ് സി. ഐ. കൃഷ്ണന്‍നായരുടെ പ്രതീക്ഷ.












Click it and Unblock the Notifications