Get Updates
Get notified of breaking news, exclusive insights, and must-see stories!

മതികെട്ടാന്‍ റിപ്പോര്‍ട്ട് തള്ളണം: ജോസഫ്

കൊച്ചി: മതികെട്ടാന്‍ കയ്യേറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണൈന്ന് കേരള കോണ്‍ഗ്രസ്(ജെ) ചെയര്‍മാന്‍ പി.ജെ. ജോസഫ്. ഈ റിപ്പോര്‍ട്ട് തള്ളണമെന്നും പകരം ഇത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നും പി.ജെ. ജോസഫ് ജൂലായ് 16 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സത്യമല്ലാത്ത ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്. തോണ്ടിമലയിലെ 3,500 ഏക്കര്‍ വനഭൂമിയില്‍ 96 മുതലാണ് ഏലം കൃഷിതുടങ്ങിയതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുവഴി പതിറ്റാണ്ടുകളായി അവിടെ ഏലം കൃഷി നടത്തുന്നവരെ ഇറക്കിവിടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ജോസഫ് കുറ്റപ്പെടുത്തി.

വനംകയ്യേറ്റത്തിനു പിന്നില്‍ റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വന്ന വീഴ്ച മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വശ്രമവും ഈ റിപ്പോര്‍ട്ടിലുണ്ടെന്നും ജോസഫ് ആരോപിച്ചു. കയ്യേറ്റം മുഴുവന്‍ ഇടതുമുന്നണിയുടെ കാലത്താണ് ഉണ്ടായതെന്ന് സ്ഥാപിക്കാനുള്ള ശ്രമവും റിപ്പോര്‍ട്ടിലുണ്ടെന്നും ജോസഫ് പറഞ്ഞു.

പി.സി. ജോര്‍ജ്ജിനോട് ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് വിലക്കിയതിനെ ശിക്ഷാനടപടിയായി കാണേണ്ടതില്ലെന്നും ജോസഫ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+