Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.എഫ്.ഐ. മാര്‍ച്ചില്‍ അക്രമം

തിരുവനന്തപുരം: എസ് എഫ് ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചു.

വിദ്യാഭ്യാസമേഖലയിലെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളിലും പൊലീസ് ലാത്തിചാര്‍ജ്ജിലും പലര്‍ക്കും പരിക്കേറ്റു.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് വൈകുന്നേരം വരെ പരക്കെ അക്രമം നടത്തി. വാഹനങ്ങള്‍ക്ക് തീവച്ചു.

ജുലൈ 25 വ്യാഴാഴ്ച 12 മണിയോടെ പ്രകടനമായി എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കാര്യമായ പ്രകോപനമില്ലാതെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സെക്രട്ടേറിയറ്റിനുള്ളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് ഓടിച്ചിട്ട് അടിച്ചു. വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് വാഹനത്തിനകത്ത് വെച്ചും മര്‍ദനമുണ്ടായി.

വിദ്യാര്‍ത്ഥികള്‍ പൊലീസിനുനേരെ കല്ലെറിഞ്ഞതോടെ ലാത്തിച്ചാര്‍ജ് കൂടുതല്‍ രൂക്ഷമായി. അക്രമികള്‍ക്ക് എതിരെ കണ്ണീര്‍ വാതക പ്രയോഗവും റബര്‍ ബുള്ളറ്റ് ഉപയോഗിച്ചു കൊണ്ടുള്ള വെടിവെപ്പും നടന്നു. വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ പെട്രോള്‍ ബോംബുമെറിഞ്ഞു.

അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റു.

എസ്.എഫ്.ഐ. നേതാക്കളായ എം.ബി. രാജേഷ്, മനോജ്, ഷാജി എന്നിവരടക്കം 14 പേരെ പൊലീസ് കസ്റഡിയിലെടുത്തു. കസ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കന്റോണ്‍മെന്റ് സ്റേഷനില്‍ പ്രതിപക്ഷനേതാക്കള്‍ എത്തി. തുടര്‍ന്ന് കസ്റഡിയിലെടുത്തവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവസേനാ പ്രവര്‍ത്തകരും എസ് എഫ് ഐക്കാര്‍ക്ക് നേരെ അക്രമം നടത്തിയതായി എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം. ബി. രാജേഷ്പറഞ്ഞു.

പൊലീസ് ലാത്തിചാര്‍ജ്ജിനെ തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തും അക്രമം നടത്തി. തെരുവില്‍ ബഹളം വച്ച് കടകള്‍ക്ക് നേരെ ആക്രമിയ്ക്കാന്‍ ഒരുങ്ങുന്ന പ്രവര്‍ത്തകരെ നഗരത്തിലെങ്ങും കാണാമായിരുന്നു.

മോഡല്‍ സ്കൂള്‍ ജംഗ്ഷനില്‍ വെച്ച് ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ലേബര്‍ മാനേജ്മെന്റിന്റെ ഒരു കാര്‍ അക്രമികള്‍ തീ വെച്ചു. ഒരു പൊലീസ് ജീപ്പിനും ഒരു കെ എസ് ആര്‍ ടി സി ബസിനും അക്രമികള്‍ കേടുപാട് വരുത്തി. വൈകുന്നേരവും എസ് എഫ് ഐ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്ക് തീവച്ചു. പലസ്ഥലങ്ങളിലും ഇവര്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ എറിഞ്ഞുതകര്‍ത്തു.

സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

ഇതേ ആവശ്യം ഉന്നയിച്ച് കോഴിക്കോട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനവും അക്രമത്തിലാണ് അവസാനിച്ചത്. കോഴിക്കോടും ലാത്തിയാര്‍ജ്ജ് നടന്നു.

അണ്‍ എയ്ഡഡ് മേഖലയില്‍ പ്ലസ് ടു അനുവദിക്കുന്നത് നിര്‍ത്തുക, പ്ലസ്വണ്‍ അധ്യായനത്തിലെ പോരായ്മകള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ക്കായാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 26 വെള്ളിയാഴ്ച പഠിപ്പുമുടക്കിന് എസ് എഫ് ഐ ആഹ്വാനം ചെയ്തു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+