പ്രൊട്ടക്ഷന്‍ : സര്‍ക്കാര്‍ ക്ീഴടങ്ങി
തിരുവനന്തപുരം : പ്രൊക്ടക്ടഡ് അധ്യാപകരെ തല്‍ക്കാലത്തേയ്ക്ക് എയിഡഡ് സ്ക്കൂളുകളില്‍ പുനര്‍വിന്യസിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ഡിഡിമാരുടെ യോഗത്തിലാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. വിശദമായ തീരുമാനം പിന്നാലെ അറിയിക്കുമെന്ന് യോഗം അറിയിച്ചു.
ഇതോടെ എയിഡഡ് സ്ക്കൂള്‍ മാനേജ്മെന്റിന്റെ സമ്മര്‍ദ്ദത്തിന് തല്‍ക്കാലത്തേയ്ക്ക് വഴങ്ങുകയാണ്. പ്രൊട്ടക്ടഡ് അധ്യാപകരെ എയിഡഡ് സ്ക്കൂളുകളിലെ ഒഴിവുകളില്‍ പുനര്‍വിന്യസിക്കാന്‍ ജൂണ്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവ് സ്വകാര്യ മാനേജ്മെന്റിന്റെ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.
അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറച്ച ശേഷം പ്രൊട്ടക്ടഡ് അധ്യാപകരുടെ എണ്ണം കണക്കാക്കി അവരെ പുനര്‍ വിന്യസിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. എല്ലാ ജില്ലകളിലെയും എയിഡഡ് സ്ക്കൂളുകളിലെ ഒഴിവുകളുടെ എണ്ണവും ഇതിനായി കണക്കാക്കിയിരുന്നു.
ഈ ഒഴിവുകളിലേയ്ക്കുളള നിയമന ഉത്തരവ് ഡിഡി ഓഫീസില്‍ തയ്യാറാക്കി വരവെയാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. സ്വകാര്യ മാനേജ്മെന്റിന്റെ ശക്തമായ എതിര്‍പ്പിന് വഴങ്ങിയാണ് തീരുമാനം മാറ്റിവച്ചത്. ഇനി ഇവരെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ പുനര്‍വിന്യസിക്കാനാണ് സാധ്യത.
എന്നാല്‍ സ്പെഷ്യലിസ്റ് അധ്യാപകരുടെ പുനര്‍വിന്യാസം ജൂണ്‍ 28ന്റെ ഉത്തരവ് അനുസരിച്ച് നടക്കും. ചിത്രരചന, തുന്നല്‍, സംഗീതം തുടങ്ങി പ്രൊട്ടക്ഷനുളള അധ്യാപകരെ അതാത് സ്ക്കൂളില്‍ നിലനിര്‍ത്തും. അതാത് സ്ക്കൂളുകളില്‍ വേണ്ടത്ര കുട്ടികളില്ലെങ്കില്‍ അടുത്തുളള ഒന്നോ രണ്ടോ സ്ക്കൂളുകളില്‍ കൂടി ഇവരെ ജോലിയ്ക്ക് നിയോഗിക്കാനാണ് നീക്കം.












Click it and Unblock the Notifications