കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞങ്ങാട് വെടിവെപ്പ്, ലാത്തിച്ചാര്‍ജ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം നടത്തുന്ന ജയില്‍ നിറക്കല്‍ സമരം സപ്തംബര്‍ മൂന്ന് ചൊവാഴ്ച തുടര്‍ന്നു.

കാസര്‍ക്കോട്ട് കളക്ടറേറ്റ് ഉപരോധവും കാഞ്ഞങ്ങാട്ട് താലൂക്ക് ഓഫീസ് ഉപരോധവും അക്രമാസക്തമായി. കാഞ്ഞങ്ങാട്ട് താലൂക്ക് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പൊലീസ് റബര്‍ ഉണ്ട ഉപയോഗിച്ച് 10 റൗണ്ട് വെടിവെക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

ലാത്തിച്ചാര്‍ജില്‍ ചിലര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ മംഗലാപുരത്തേക്ക് കൊണ്ടുപോയി. കാസര്‍കോട് ഡി വൈ എസ് പി അടക്കം രണ്ട് പൊലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

കാസര്‍കോട് കളക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച സി പി എം പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

കേരളത്തിലെങ്ങും പ്രധതാലൂക്ക് ഓഫീസുകളാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്.

തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ സബ്കളക്ടര്‍ ജോലിയ്ക്ക് പ്രവേശിയ്ക്കാന്‍ ശ്രമിച്ചത് ചെറിയ തോതില്‍ പ്രശ്നമുണ്ടാക്കി. തിരുവനന്തപുരത്ത് പി എം ജി ജംഗ്ഷനു സമീപമുള്ള വൈദ്യുതി ഓഫീസിനുള്ളില്‍ കയറിയ സമരക്കാര്‍ അകത്തുനിന്ന് വാതില്‍ പൂട്ടി. പൊലീസ് വന്നാണ് വാതില്‍ തുറന്ന് ഇവരെ അറസ്റ് ചെയ്തത്. സമരക്കാര്‍ക്ക് തല്ലും കിട്ടി. ഇവര്‍ ഓഫീസ് വസ്തുക്കള്‍ നശിപ്പിച്ചു.

എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ജീവനക്കാല്‍ സമരക്കാരെ വെട്ടിച്ച് ഓഫീസില്‍ പ്രവേശിച്ചു. വാക്കുതര്‍ക്കം ഉണ്ടായെങ്കിലും കൂടുതല്‍ പ്രശ്നങ്ങല്‍ ഉണ്ടായില്ല.

പലസ്ഥലത്തും ഓഫീസുകളില്‍ കടന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കസേരകളും മറ്റും തല്ലി തകര്‍ത്തു. ഓഫീസിലെ ഫയലുകളും മററും നശിപ്പിച്ചു. ഫയലുകളിലും ഓഫീസിലും കരി ഓയില്‍ ഒഴിയ്ക്കുന്നതും തുടരുകയാണ്. ഉപരോധം കാരണം ഓഫീസുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിയ്ക്കുന്നില്ല. ജിവനക്കാര്‍ക്ക് ഓഫീസുകള്‍ക്ക് ഉള്ളില്‍ പ്രവേശിയ്ക്കാന്‍ തന്നെ കഴിയുന്നില്ല.

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ് ഉപരോധം സി പി എം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് കളക്ടറേറ്റ് ഉപരോധം ജില്ലാസെക്രട്ടറി ദക്ഷിണാമൂര്‍ത്തിയും മലപ്പുറം കളക്ടറേറ്റ് ഉപരോധം മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരും ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ ചെമ്പുക്കാവിലുളള വൈദ്യുതി ഓഫീസ് യുവജന വേദി പ്രവര്‍ത്തകള്‍ തല്ലി തകര്‍ത്തു.

തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേയ്ക്ക് തള്ളിക്കയറിയ എ ഐ എസ് എഫ് പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഉച്ചയ്ക്ക് ഒരുമണിയ്ക്കായിരുന്നു ലാത്തിചാര്‍ജ്ജ്.

തൃശൂരില്‍ പൊലീസുകാര്‍ക്ക് പൊള്ളലേറ്റു

തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പൊലീസിനു നേരെ വലിച്ചെറിഞ്ഞു. മൂന്നു പൊലീസുകാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അഞ്ചു ബി ജെ പി പ്രവര്‍ത്തകരെ അറസ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് ബി ജെ പി യുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X