Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്കലംഘനം തടയണമെന്ന് ഹൈക്കമാന്റ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ അച്ചടക്കലംഘനം തടയാന്‍ നടപടികളെടുക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദേശിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം അംബികാസോണി സപ്തംബര്‍ 26 വ്യാഴാഴ്ച കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം നല്കിയത്.

കോണ്‍ഗ്രസിലെ ബ്ലോക്ക്-മണ്ഡലം സമിതികള്‍ നിശ്ചിതസമയത്തിനുള്ളില്‍ പുന:സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന അച്ചടക്കലംഘനം കൈകാര്യം ചെയ്യാന്‍ പ്രത്യേക ഏഴംഗ സമിതി രൂപവല്‍ക്കരിക്കാനും ധാരണായായി. സി.വി. പത്മരാജന്‍, എ. ചാള്‍സ്, പാലാ കെ.എം. മാത്യു, ഗോപാല്‍കൃഷ്ണപിള്ള എന്നിവര്‍ അച്ചടക്കസമിതിയിലെ അംഗങ്ങളായിരിക്കുമെന്ന് അറിയുന്നു. ഏഴ് പേരുടെ ലിസ്റ് കെ.മുരളീധരന്‍ നല്കിയിട്ടുണ്ട്. പക്ഷെ സോണിയാഗാന്ധി ലിസ്റ് പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.

അംബികാസോണിയുമായി നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ സംഘടനയിലെ അച്ചടക്കലംഘനം തന്നെയാണ് മുഖ്യചര്‍ച്ചാവിഷയമായത്. ഇടയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറിമാരായ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ചും ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അതേ സമയം താന്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ഇനി അംബികാസോണി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സോണിയാഗാന്ധിയെ ധരിപ്പിക്കും. അന്തിമമായി സോണിയാഗാന്ധി മുരളീധരനുമായും ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+