കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുവിന്റെ പോളിഗ്രാഫ് ടെസ്റ് നടന്നില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖയെ കുറിച്ചുള്ള അന്വേഷവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വ്യവസായി കെ. സി. ബാബുവിനെ പോളിഗ്രാഫ് ടെസ്റ് വിധേയമാക്കുന്നത് മുടങ്ങി.

പോളിഗ്രാഫ് ടെസ്റ് ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ബാബു പരിശോധയ്ക്ക് സമ്മതമല്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.

സപ്തംബര്‍ 25 ബുധനാഴ്ച ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ പോളിഗ്രാഫ് ടെസ്റ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ടെസ്റിനായി ബാബുവും അദ്ദേഹത്തിന്റെ അഭിഭാഷകനും 24ന് ബാംഗ്ലൂരിലെത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം ടെസ്റ് ഹൈദരാബാദിലേക്ക് മാറ്റുന്നതായി ബാബുവിനെ അറിയിക്കുകയായിരുന്നു.

ഇക്കാര്യ രേഖാമൂലം അറിയിക്കുന്ന കത്ത് ക്രൈംബ്രാഞ്ച് എസ് പി കെ. നടരാജന്‍ ബാബുവിന് കൊടുത്തയച്ചു. ടെസ്റിനുള്ള പുതിയ തീയതി തനിക്ക് സൗകര്യമുള്ളതല്ലെന്നും ഇടയ്ക്കിടെ തീയതി മാറ്റുന്നത് തന്നെ പീഡിപ്പിക്കാനാണെന്നും കത്തിനുള്ള മറുപടിയില്‍ നടരാജന്‍ പറഞ്ഞു. പോളിഗ്രാഫ് ടെസ്റിന് മേലില്‍ വിധേയമാവാന്‍ സമ്മതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X