Get Updates
Get notified of breaking news, exclusive insights, and must-see stories!

മൗനിബാബയുടെ പയ്യന്നൂര്‍ ഗുഹ പുതുക്കുന്നു

പയ്യന്നൂര്‍: യു എസില്‍ താമസിയ്ക്കുന്ന ഇന്ത്യാക്കാരനായ സന്യാസി മൗനിബയുടെ പയ്യന്നൂരിലെ ഗുഹ പുതുക്കുന്നു. ശാന്തി ധാം എന്നപേരിലാണ് ഗുഹ അറിയുന്നത്.

കണ്ണാടിപ്പാറയിലെ 40 ഏക്കര്‍ തോട്ടത്തിനുള്ളിലാണ് ഈ ഗുഹ. പ്രശസ്തര്‍ എത്തുകവഴി ഏറെ പ്രശസ്തി നേടിയതാണ് ഈ ഗുഹ. നെല്‍സന്‍ മണ്ഡേലയുടെ മകള്‍ സിന്‍ഡി മണ്ഡേല, ഹോളിവുഡ് നടന്‍ ജിം ബ്രൗണ്‍, മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ തുടങ്ങി പല പ്രശസ്തരും ധ്യാനത്തിനായി ഇവിടെ എത്തിയിട്ടുണ്ട്.

ശിഷ്യരോടും മറ്റും ഈ സന്യാസി ആംഗ്യ ഭാഷയില്‍ മാത്രമേ സംസാരിയ്ക്കാറുള്ളു. സാവിത്രി എന്ന ശിഷ്യയാണ് ഇത് പരിഭാഷപ്പെടുത്തുക. മനുഷ്യദൈവങ്ങളാവുകയാണ് ഉയര്‍ന്ന വരുമാനം നേടാന്‍ പറ്റിയ മാര്‍ഗ്ഗമെന്നാണ് ബാബ കളിയാക്കി പറയുന്നത്. ആരില്‍ നിന്നും പണം ചോദിയ്ക്കാം. നികുതി കൊടുക്കണ്ട. മനുഷ്യദൈവമെന്ന് അറയപ്പെടാന്‍ ആഗ്രഹിയ്ക്കാത്ത ബാബ പറയുന്നു. അമേരിക്കയിലെ ചിത്രകാരിയായ ഓഡ്രി ഫ്ലാക്ക് ബാബയുടെ രണ്ട് ചിത്രങ്ങള്‍ വരച്ചതോടെ ഇദ്ദേഹം വളരെ പ്രശസ്തനായി.

പൂര്‍വാശ്രമത്തില്‍ കുട്ടിക്കൃഷ്ണനായിരുന്നു ഇദ്ദേഹം. കണ്ണാടിപ്പാറയിലെ അച്ച്യുതന്‍ - യശോദ ദമ്പതിമാരുടെ ഏക പുത്രനായിരുന്നു കുട്ടിക്കൃഷ്ണന്‍. ഊട്ടിയിലെ സമ്പന്നനായ കച്ചവടക്കാരനായിരുന്നു അച്ച്യുതന്‍. പഠനത്തിന് ശേഷം ദില്ലിയില്‍ പോയ കുട്ടിക്കൃഷ്ണന്‍ ശ്രിദ്ധി സായി ബാബയുടെ ശിഷ്യനായ മെഹര്‍ ബാബയുടെ ശിഷ്യനായി. 1961 ലാണ് കുട്ടിക്കൃഷ്ണനെന്ന ബാബ മൗനവ്രതം തുടങ്ങിയത്. അതോടെ മൗനി ബാബയായി മാറി. മൗനത്തിലാവുമ്പോള്‍ ദൈവത്തോടൊപ്പം വസിയ്ക്കുന്നതിന്റെ സുഖമാണെന്നാണ് മൗനി ബാബ പറയുന്നത്.

യു എസില്‍ കോടീശ്വരനാണ് മൗനി ബാബ. ബാബ പറയുന്നു - ഞാന്‍ ആരില്‍ നിന്നും പണം സ്വീകരിയ്ക്കാറില്ല. അത് ഞാന്‍ സാധു ജന സേവനത്തിനായി ചെലവാക്കാറുമില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തുന്ന വജ്ര- പരവതാനി കച്ചവടത്തില്‍ നിന്നാണ് പണം ഉണ്ടാക്കുന്നത്. ഞാന്‍ മനുഷ്യദൈവമെന്ന് എന്ന് അറിയപ്പെടാന്‍ ആഗ്രഹിയ്ക്കുന്നില്ല. എനിയ്ക്ക് ഭക്തരും വേണ്ട. ദൈവത്തോടൊപ്പമിരിയ്ക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം മൗനവ്രതം സ്വീകരിയ്ക്കുകയാണ്. ഞാന്‍ അത് ചെയ്യുന്നെന്നേ ഉള്ളു. മനുഷ്യന് ഏറ്റവും പറ്റിയ മരുന്നും മൗനം തന്നെ.

കണ്ണാടിപ്പാറയിലെ ഗുഹ മൗനി ബാബയ്ക്കായി 30 വര്‍ഷത്തിന് മുമ്പേ ഉണ്ടാക്കിയതാണ്. ഒരാഴ്ചത്തെ മൗനവ്രതവുമായി മുന്‍ പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദയും ഇവിടെ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+