കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് പേര്‍ക്ക് കൂടി കോളറ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അതിസാരം ബാധിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ആറ് പേര്‍ക്ക് കൂടി കോളറയാണെന്ന് സ്ഥിരീകരിച്ചു.

തീരപ്രദേശങ്ങളായ പുല്ലുവിള, കള്ളിക്കാട്, വെണ്‍പകല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കോളറ ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. കെ. ശ്രീരാമന്‍ അറിയിച്ചു.

കള്ളിക്കാട് നെയ്യാര്‍ ഡാം സിന്ധുഭവനില്‍ തങ്കമ്മ (70), വെണ്‍പകല്‍ അവണാകുഴി ശബരിമുട്ടംമേലെ പുത്തന്‍വീട്ടില്‍ രാഘവന്‍ (76), ചൊവര ഹരിജന്‍ കോളനിയില്‍ ചന്ദ്രിക (40), വാഴിച്ചാല്‍ വേങ്ങോട് വടക്കേക്കര പുത്തന്‍ വീട്ടില്‍ മഞ്ജു (26), വിലാസിനി, പുല്ലുവിള പള്ളികെട്ടിയ പുരയിടത്തില്‍ പ്ലാസിയുടെ മുത്തപ്പന്‍ (ആറ്) എന്നിവര്‍ക്കാണ് കോളറ ബാധിച്ചത്. ഇതോടെ കോളറ ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

ഒക്ടോബര്‍ 30 ബുധനാഴ്ച വിവിധ ആശുപത്രികളിലായി അതിസാരം ബാധിച്ച 25 പേരെ പ്രവേശിപ്പിച്ചു. 106 പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളിലായി അതിസാരം ബാധിച്ച് ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. കൂടാതെ അതിസാരം ബാധിച്ച 88 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടി മടങ്ങി.

രോഗം പടരുന്നത് തടയുന്നതിനുള്ള നടപടികള്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ തുടരുകയാണ്. 2400 ആരോഗ്യ പ്രവര്‍ത്തകര്‍ തീരദേശത്തെ വീടുകളില്‍ കയറി രോഗം ബാധിക്കുന്നതിനെതിരെ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്.

അതിനിടെ കോളറ ബാധിത പ്രദേശങ്ങളുള്‍പ്പെടുന്ന പഞ്ചായത്തുകള്‍ക്ക് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള 41.34 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X