തമിഴ്നാടിന് വെള്ളം നല്കുന്നുണ്ടെന്ന്
ബാംഗ്ലൂര്‍: തമിഴ്നാടിന് കാവേരി വെള്ളം നല്കുന്നത് നിര്‍ത്തിവച്ചെന്ന പ്രസ്താവന മണിക്കൂറുകള്‍ക്കകം കര്‍ണ്ണാടക മന്ത്രി തിരുത്തി. കര്‍ണ്ണാടക വാര്‍ത്താമന്ത്രി കാഗൊഡു തിമപ്പയാണ് നവമ്പര്‍ നാല് തിങ്കളാഴ്ച രാവിലെ വെള്ളം നല്കുന്നത് നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്.
പൊടുന്നനെയുള്ള പ്രസ്താവന പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം മന്ത്രി ഈ പ്രസ്താവന തിരുത്തി. സുപ്രീംകോടതി നിര്‍ദേശപ്രകാരം തമിഴ്നാടിന് ദിവസവും 9,000 ക്യുസെക്സ് വെള്ളം മേട്ടൂര്‍ ഡാമിലേക്ക് വിട്ടുകൊടുക്കുന്നുണ്ടെന്ന് മന്ത്രി കാഗൊഡു തിമപ്പ വ്യക്തമാക്കി.
നവമ്പര്‍ ആറ് വരെ 9000 ക്യുസെക്സ് ജലം തമിഴ്നാടിന് വിട്ടുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നവമ്പര്‍ ഏഴ് മുതല്‍ 15 വരെ 6,000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്നും സുപ്രീംകോടതി കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവമ്പര്‍ 15നാണ് കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയ്ക്കെതിരായി തമിഴ്നാട് ഫയല്‍ ചെയ്ത കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി വിധി പറയുക.












Click it and Unblock the Notifications