Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈകഴുകല്‍ പദ്ധതിക്ക് വിമര്‍ശനം

കൊച്ചി: ലോകബാങ്ക് സഹായത്തോടെ 48 കോടി ചെലവിട്ട് കൈകഴുകല്‍ പദ്ധതി നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ മഗ്സാസെ അവാര്‍ഡ് ജേതാവായ ഡോ. സഫറുള്ള ചൗധരി വിമര്‍ശിച്ചു. ലോക ആയുര്‍വേദകോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

കേരള സര്‍ക്കാര്‍ ഒരിയ്ക്കലും ഈ പദ്ധതിയെ സ്വാഗതം ചെയ്യരുതായിരുന്നു. കേരളീയര്‍ക്ക് ഇതൊരു അപമാനമാണ്. വൃത്തിയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് മലയാളികള്‍. മലയാളികളെ ആരും വൃത്തിബോധം പഠിപ്പിക്കേണ്ട. - അദ്ദേഹം പറഞ്ഞു.

ലോകബാങ്കിന്റെ സൗജന്യമല്ല, പകരം വായ്പാ പദ്ധതിയാണിത്. ഈ തുക ആയുര്‍വേദത്തിന്റെ ബോധവല്ക്കരണത്തിനും ഗവേഷണത്തിനും ഉപയോഗിക്കുകയാണ് വേണ്ടത്. - അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലും ആഫ്രിക്കയിലെ ഘാനയിലുമാണ് ഈ ലോകബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. സോപ്പ് കൊണ്ട് കൈകഴുകിയാല്‍ അതിസാരം പാടെ തടയാനാവുമെന്ന് ജനങ്ങളെ ബോധവല്ക്കരിക്കാനുള്ളതാണ് ലോകബാങ്കിന്റെ സോപ്പ്കൊണ്ട് കൈകഴുകല്‍ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+