Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനറാ ബാങ്ക് ഓഹരിയിറക്കുന്നു

കൊച്ചി: കാനറാ ബാങ്ക് ഓഹരി നവമ്പര്‍ 18 തിങ്കളാഴ്ച ഇഷ്യു തുടങ്ങും. ബാങ്ക് ഓഹരികളിറക്കുന്നതുമൂലം ജീവനക്കാര്‍ക്ക് ഭയം വേണ്ടെന്ന് കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. കാന്തകുമാര്‍ പറഞ്ഞു. നവമ്പര്‍ 16 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങള്‍ക്കായി 27 ശതമാനം ഓഹരികള്‍ മാത്രമേ നല്കുന്നുള്ളൂ. ബാക്കി 73 ശതമാനം ഓഹരിയും കേന്ദ്രസര്‍ക്കാരിന്റെ കൈകളിലായിരിക്കും. - കാന്തകുമാര്‍ വ്യക്തമാക്കി. കാനറാ ബാങ്ക് ഓഹരിയിറക്കുന്നതിനെതിരെ കേരളത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് കാന്തകുമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

2002 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ബാങ്ക് 741 കോടിയുടെ റെക്കോഡ് ലാഭമുണ്ടാക്കി. ലാഭത്തിന്റെ കാര്യത്തില്‍ തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷത്തേക്കാള്‍ 160 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ 96 വര്‍ഷമായി തുടര്‍ച്ചയായി ബാങ്ക് ലാഭമുണ്ടാക്കുന്നു.- അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബാങ്ക് കൂടുതല്‍ എടിഎം തുറക്കും. കേരളത്തില്‍ ഇപ്പോള്‍ 238 ശാഖകളുണ്ട്. കാനറാ ബാങ്കിനോട് നെടുങ്ങാടി ബാങ്ക് ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട് 30 എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ കൂടി തുറക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+