Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷറഫ് ജനകീയനായി അവതരിയ്ക്കുന്നു

ഇസ്ലാമബാദ്: ജനറല്‍ മുഷറഫ് പുതിയ വേഷത്തില്‍ അവതരിയ്ക്കുകയാണ്. സൈനിക ഭരണം അവസാനിപ്പിച്ച് ജനാധിപത്യ ഭരണം ഏര്‍പ്പെടുത്തി എന്ന് അവകാശപ്പെടാനായി ജനറല്‍ മുഷറഫ് പാകിസ്താന്റെ രാഷ്ട്രപതിയായി അധികാരമേറ്റു. നവംബര്‍ 16 ശനിയാഴ്ച രാവിലെ 9.30 നാണ് മുഷറഫ് രാഷ്ട്രപതിയായി അധികാരമേറ്റത്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് യോഗം ചേരുന്നതിന് അരമണിയ്ക്കൂര്‍ മുമ്പാണ് മുഷറഫ് രാഷ്ട്രപതിയായി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

നാലര കോടി ജനങ്ങള്‍ വോട്ട് ചെയ്ത ഹിത പരിശോധനയില്‍ 97.5 ശതമാനം വോട്ടുകളാണ് മുഷറഫിന് കിട്ടിയത്. ഹിത പരിശോധനയില്‍ അപ്പാടെ തട്ടിപ്പായിരന്നെന്നാണ് പരക്കെ പരാതി. ബൂത്തു പിടിത്തവും കള്ള വോട്ടും പരക്കെ നടന്നത്രെ. പല പ്രതിപക്ഷ പാര്‍ട്ടികളും ഹിത പരിശോധനയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

342 പേരുള്ള നാഷണല്‍ അസംബ്ലി യാണ് ശനിയാഴ്ച യോഗം ചേരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സഭ യോഗം ചേരുന്നത്. 1999 ല്‍ അക്രമമില്ലാതെ പട്ടാള അട്ടിമറിയിലൂടെയാണ് ജനറല്‍ മുഷാറഫ് അധികാരത്തില്‍ കയറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+