കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ഐ കേരളത്തില്‍ സജീവം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മതമൗലികവാദികള്‍ക്കും കുറ്റവാളികള്‍ക്കും പാക്തീവ്രവാദി സംഘടനയായ ഐ.എസ്.ഐയുമായുള്ള പങ്ക് സംസ്ഥാനത്തിന്റെ സുരക്ഷക്കു ഭീഷണിയാണെന്ന് ദക്ഷിണമേഖലാജനറല്‍ കമാന്‍ഡിങ്ങ് ഓഫീസര്‍ മേജര്‍ സിങ്ങ് പരംജിത് സിങ്ങ് അഭിപ്രായപ്പെട്ടു. തിരുവനന്തുപുരത്തു നടന്ന സിവില്‍ മിലിട്ടറി ഉന്നതതലസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഐ.എസ്.ഐ സജീവമാണ്. സാമുദായിക ലഹളകള്‍ ഉണ്ടാകുവാന്‍ കൂടുതല്‍ സാധ്യതയുള്ള തീരദേശപ്രദേശങ്ങളില്‍ പണം കൊണ്ടും വ്യക്തിസഹായം നല്‍കിയും പ്രശ്നങ്ങള്‍ ഗുരുതരമാക്കാനാണ് ഇവരുടെ ശ്രമം. ഇത് രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

അയല്‍രാജ്യത്തുനടക്കുന്ന സംഭവങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. വിവരസാങ്കേതിക വിദ്യ വളര്‍ന്നതു കൊണ്ട് സുരക്ഷാകാര്യങ്ങളിലും കാതലായ മാറ്റമുണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതികസഹായങ്ങളിലൂടെ വളരെ പെട്ടെന്ന് സംഭവങ്ങളറിയാന്‍ സാധിക്കും.സുരക്ഷാകാര്യങ്ങള്‍ കൂടാതെ പ്രകൃതി ദുരന്തങ്ങളിലും മറ്റും കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനുള്ള പൊലീസിന്റേയും മറ്റും ശ്രമങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുവാനും പട്ടാളം ഒരുക്കമാണ്.

സുരക്ഷക്രമീകരണങ്ങള്‍ ശക്തമാക്കുവാന്‍ ആവശ്യമായ ഭൂമി ലഭിക്കാത്തതാണ് മുഖ്യപ്രശ്നം. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കണം. കേരളീയരായ നിരവധി സൈനികര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

രാജ്യത്തിനുള്ളില്‍ത്തന്നെ സര്‍വീസിനുള്ളില്‍ നിന്നു വിരമിച്ച143,000ളം സൈനികരുണ്ട്. ഇവരുടെ പുനരധിവാസവും മുഖ്യപ്രശ്നമാണ്. കേരളത്തില്‍ നിന്നു മാത്രം എല്ലാവര്‍ഷവും 2000 പേരെ സൈന്യത്തിലേക്ക് തെരഞ്ഞെടുക്കുന്നുണ്ടെന്നും പരംജിത്ത് സിങ് അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X