കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസിന്റെ മറവില്‍ ഭൂമി തട്ടിപ്പെന്ന്

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസിനെ മുന്നില്‍ നിര്‍ത്തി വ്യാജഐടി കമ്പനികളുടെ പേരില്‍ ഫലഭൂയിഷ്ഠമായ ഭൂമി തട്ടിയെടുക്കുന്നുവെന്ന് ആരോപണം. ബെലണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗന്നാഥും കര്‍ഷകനേതാക്കളുമാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചത്.

ബെലണ്ടൂരിലെയും സമീപഗ്രാമങ്ങളിലെയും കര്‍ഷകര്‍ ഈ ഭൂമിതട്ടിപ്പ് തടയാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ജഗന്നാഥ് ആവശ്യപ്പെട്ടു.

റിയല്‍ എസ്റേറ്റ് രംഗത്തെ ലോബികളാണ് ഈ ഭൂമികൊള്ളയ്ക്ക് പിന്നില്‍. ഐടി കമ്പനികള്‍ക്ക് വേണ്ടി എന്ന പേരിലാണ് സര്‍ക്കാര്‍ പലര്‍ക്കും ഭൂമി അനുവദിക്കുന്നത്. ഈ ഐടി കമ്പനികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണമെന്നും ജഗന്നാഥ് ആവശ്യപ്പെട്ടു.

600 ഏക്കറോളം ഭൂമിയാണ് ഐടി കമ്പനികള്‍ക്കെന്ന പേരില്‍ അനുവദിക്കുന്നത്. ഇന്‍ഫോസിസിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് റിയല്‍ എസ്റേറ്റ് ലോബികളും കെട്ടിടനിര്‍മ്മാണ ലോബികളുമാണ് ഇതിന് പിന്നില്‍ കളിക്കുന്നത്. കര്‍ഷകരുടെ ഭൂമി നികത്തി വന്‍കെട്ടിടങ്ങള്‍ പണിയാനാണ് ഇവരുടെ ശ്രമം. - ജഗന്നാഥ് അഭിപ്രായപ്പെട്ടു.

ഇന്‍ഫോസിസിന് വേണ്ടി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡ്(കെഐഎഡിബി) വഴി ഭൂമി നല്കുന്നതിന് എതിരല്ല. പക്ഷെ ഫലഭൂയിഷ്ഠമായ, ജലസമ്പന്നമായ ഭൂപ്രദേശം നല്കരുതെന്ന് മാത്രമേ പറയുന്നുള്ളൂ. പകരം ഇന്‍ഫോസിസിന് ഫലഭൂയിഷ്ഠമല്ലാത്ത, കൃഷിക്ക് ഉപയോഗയോഗ്യമല്ലാത്ത ഭൂമി നല്കുന്നതില്‍ വിരോധമില്ല. ലോകപ്രസിദ്ധമായ ഇന്‍ഫോസിസിന് ഭൂമി നല്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പക്ഷെ ഈ രംഗത്തെ വ്യാജ ഐടി കമ്പനികളെ കണ്ടെത്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. - ജഗന്നാഥ് പറഞ്ഞു.

അതേ സമയം കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു. 2000 ജൂലായില്‍ ഇന്‍ഫോസിസ് സര്‍ക്കാരിനോട് 100 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ രണ്ടാമത്തെ ഇന്‍ഫോസിസ് കാമ്പസ് നിര്‍മ്മിക്കാനാണ് ഭൂമി ആവശ്യപ്പെട്ടത്. കെഐഎഡിബി സര്‍ജാപൂരിനടുത്ത് ഭൂമി കണ്ടെത്തി ഞങ്ങളെ കാണിച്ചു. വിമാനത്താവളത്തിനടുത്ത പ്രദേശമായതിനാല്‍ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ഇതുവരെയും ഈ ഭൂമി ഞങ്ങള്‍ക്ക് കൈമാറിയിട്ടില്ല. കെഐഎഡിബി ഇതുവരെ ഈ ഭൂമിയുടെ സര്‍വേ പോലും നടത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ ഈ ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടി നടക്കുന്നതായി അറിയുന്നു- ഇന്‍ഫോസിസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X