കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം കുവൈത്തിനോട് മാപ്പ് പറഞ്ഞു

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: കുവൈത്തിനെ 1990ല്‍ ആക്രമിച്ചതിന് ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനോട് മാപ്പ് ചോദിച്ചു. അതേ സമയം ദൗര്‍ബല്യം കൊണ്ടല്ല താന്‍ മാപ്പ് ചോദിക്കുന്നതെന്നും സദ്ദാം പറഞ്ഞു.

സദ്ദാമിന്റെ ഈ സന്ദേശം ഇറാഖി ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് സയ്യിദ് അല്‍-സഹഫ് ആണ് വായിച്ചത്. ഭൂതകാലത്തെ ഏതെങ്കിലും നടപടികള്‍ ദൈവത്തെ അസന്തുഷ്ടനാക്കിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ദൈവത്തോട് മാപ്പ് ചോദിക്കുന്നു. ഇതേ അടിസ്ഥാനത്തില്‍ ഞങ്ങള്‍ കുവൈത്തി ജനതയോടും മാപ്പ് ചോദിക്കുന്നു.- സദ്ദാം ഹുസൈന്റെ സന്ദേശത്തില്‍ പറയുന്നു.

യുഎസുമായി സൈനികനീക്കം നടത്താന്‍ ശ്രമിച്ചതിനാലാണ് കുവൈത്തിനെ ഞങ്ങള്‍ ആക്രമിച്ചത്. ഇറാഖ്-കുവൈത്ത് അതിര്‍ത്തിയിലുള്ള എണ്ണ കുവൈത്ത് കവര്‍ന്നെടുക്കുകയാണ്. വാസ്തവത്തില്‍ ഇറാഖിന് അവകാശപ്പെട്ട എണ്ണയാണത്. എണ്ണ ഖനനത്തിന്റെ തോത് കൂട്ടുക വഴി എണ്ണവിലയിടിച്ച് ഇറാഖിന്റെ സാമ്പത്തികഘടന തകര്‍ക്കാന്‍ ശ്രമിക്കുകയാണ് കുവൈത്ത്. - സദ്ദാം തന്റെ സന്ദേശത്തില്‍ പറയുന്നു.

ഒപ്പം ഐക്യരാഷ്ട്രസഭയ്ക്ക് തങ്ങളുടെ പക്കലുള്ള ആയുധം സംബന്ധിച്ച വിവരങ്ങളും ഇറാഖ് കൈമാറി. 12,000 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ തങ്ങളുടെ പക്കല്‍ രാസ-ജൈവ-ആണവ ആയുധങ്ങളില്ലെന്ന് ഇറാഖ് പറയുന്നു.

ഇറാഖിന്റെ പക്കല്‍ ജൈവ-രാസ-ആണവ ആയുധങ്ങളുണ്ടെന്നത് സംബന്ധിച്ച് യുഎസില്‍ നിന്ന് തനിക്ക് കൂടുതല്‍ തെളിവുകള്‍ വേണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആയുധപരിശോധകസംഘത്തലവന്‍ ഹാന്‍സ് ബ്ലിക്സ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X