കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീര ഉത്പന്നങ്ങളുണ്ടാക്കി പ്രക്ഷോഭം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: അബ്കാരി നിയമം ലംഘിച്ച് കള്ളില്‍ നിന്നുണ്ടാക്കിയ മദ്യേതര ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

കേരള അബ്കാരി നിയമത്തിലെ വ്യവസ്ഥകളില്‍ നിന്ന് മധുരക്കള്ളിനെ ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കള്ളില്‍ നിന്നുണ്ടാക്കിയ മദ്യേതര ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചൂരമുണ്ടയില്‍ കര്‍ഷകരുടെ സമ്മേളനത്തിലാണ് പ്രദര്‍ശനം നടന്നത്. കള്ളില്‍ നിന്നുണ്ടാക്കിയ ചക്കര, വിനാഗിരി, യീസ്റ് എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.

കര്‍ഷക ദുരിതാശ്വാസ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള തെങ്ങുകളില്‍ നിന്ന് കള്ള് ചെത്താന്‍ നിയമപരമായ അനുമതി ലഭിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമിതി ചെയര്‍മാന്‍ എ. സി. വര്‍ക്കി പറഞ്ഞു.

വരുംദിവസങ്ങളില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരസ്യമായി കള്ളില്‍ നിന്ന് മദ്യേതര ഉത്പന്നങ്ങളുണ്ടാക്കുമെന്ന് വര്‍ക്കി പറഞ്ഞു. നെല്ലിപൊയില്‍, കൂടരഞ്ഞി, തിരുവമ്പാടി, നൂറാം തോട്, പൂല്ലൂമ്പാറ, ആനക്കംപൊയില്‍, കക്കാടന്‍പൊയില്‍, തോട്ടുമുക്കം എന്നീ സ്ഥലങ്ങളില്‍ വെച്ചായിരിക്കും പരസ്യമായ നിയമലംഘനം നടത്തുന്നത്.

മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നീര ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുമെന്ന് സമിതി നേതാവ് ബേബി ഊട്ടുപുര പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X