Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പ കര്‍മപദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം: 319.17 കോടി രൂപയുടെ പമ്പ കര്‍മ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.

ദേശീയ നദി സംരക്ഷണ പദ്ധതിയ്ക്ക് കീഴിലായി സംസ്ഥാന സര്‍ക്കാര്‍ പമ്പ നദി ശുദ്ധീകരിക്കുന്നതിന് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടിനാണ് അംഗീകാരം ലഭിച്ചത്. കേന്ദ്രത്തിന്റെ അനുമതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രം വനം-പരിസ്ഥിതി മന്ത്രി ടി. ആര്‍. ബാലു നടത്തും. പദ്ധതി ആരംഭിക്കുന്നതിനായി കേന്ദ്രം ആദ്യഘട്ടത്തില്‍ 25 കോടി നല്‍കും.

പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേരളത്തിലെത്തിയപ്പോള്‍ 2003 ജനവരി 14ന് പദ്ധതി ആരംഭിക്കാമെന്നായിരുന്ന കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ തീര്‍ഥാടന കാലത്ത് അയ്യപ്പഭക്തര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവുമെന്നതിനാല്‍ പദ്ധതി തുടങ്ങുന്നത് നീട്ടിവെക്കുകയായിരുന്നു.

പമ്പയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, പമ്പയില്‍ 400 കക്കൂസുകള്‍ നിര്‍മിക്കുക, ശബരിമലയില്‍ 300 കക്കൂസുകളും 100 കുളിമുറികളും നിര്‍മിക്കുക, ശബരമിലയിലും പമ്പയിലും മാലിന്യം ശേഖരിച്ച് സംസ്കാരിക്കാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക, പമ്പയിലെ വെള്ളത്തിന്റെ ഗുണം പരിശോധിക്കുന്നതിനായി മാലിന്യ സംസ്കരണ ബോര്‍ഡിന്റെ ഒരു ലബോട്ടറി കോഴഞ്ചേരിയില്‍ സ്ഥാപിക്കുക തുടങ്ങിയവ ആദ്യഘട്ട പദ്ധതിയുടെ ഭാഗമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

തീര്‍ഥാടന കാലത്ത് ശബരിമല രൂക്ഷമായ മലിനീകരണ പ്രശ്നമാണ് നേരിടുന്നത്. മാരക രോഗങ്ങള്‍ക്ക് കാരണമാവുന്ന കോളിഫോം ബാക്ടിരീയയുടെ അളവ് തീര്‍ഥാടനകാലത്ത് പമ്പയിലെ വെള്ളത്തില്‍ അമിതമായ തോതിലാണ് കാണപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+