സെക്രട്ടറിയേറ്റ് പരിസരത്ത് ശക്തമായ സുരക്ഷ
തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പരിസരത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി.
മന്ത്രിമാരെ ബന്ദികളാക്കി ചിലര്‍ ആഗോള നിക്ഷേപക സമ്മേളനം തടയാന്‍ ശ്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം സിറ്റി പൊലീസ് കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍. സെക്രട്ടറിയേറ്റിന്റെ കണ്ടോണ്‍മെന്റ് ഗേറ്റിന് മുന്നിലുള്ള ഗേറ്റ് മാത്രമേ തുറന്നിട്ടുള്ളു.
സെക്രട്ടറിയേറ്റ് ജീവനക്കാരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് അകത്തേക്ക് കയറ്റിവിടുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റില്‍ എത്തുന്നവരെ അകത്തേയ്ക്ക് കയറ്റുന്നില്ല.
സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഓഫീസിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സുരക്ഷാ ക്രമീകരണങ്ങള്‍ ആഗോള നിക്ഷേപക സമ്മേളനം കഴിയുന്നതുവരെ തുടരാനാണ് സാദ്ധ്യത.
ആഗോള നിക്ഷേപക സമ്മേളനം ഉല്‍ഘാടനം ചെയ്യാനായി 17 വെള്ളിയാഴ്ച പ്രധാനമന്ത്രി വാജ് പേയി കൊച്ചിയില്‍ എത്തുന്നുണ്ട്. ഇതു കാരണം എറണാകുളം പട്ടണത്തിലെ സുരക്ഷാ ക്രമീകരണങ്ങലും ശക്തമാക്കിയിട്ടുണ്ട്. 18 നാണ് ഉല്‍ഘാടനം. 17 രാത്രി ടാജ് മലബാര്‍ ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിയ്ക്കുന്നത്. ഈ ഹോട്ടലിലെ എല്ലാ മുറികളിലും ഇപ്പോള്‍ സുരക്ഷാ ഉദ്വോഗസ്ഥരാണ് ഉള്ളത്. എറണാകുളം നഗരത്തിലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സാധാരണ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത്രയുമുണ്ടാവാറില്ല. വിവിധ സംഘടനകള്‍ നിക്ഷേപക സമ്മേളനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതാണ് ഈ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് കാരണം.












Click it and Unblock the Notifications