Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപരിവര്‍ത്തനം സംസ്കാരവിരുദ്ധം: അദ്വാനി

ബാംഗ്ലൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരിക്കലും ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി. ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ ആത്മീയ നവോത്ഥാനവും മാനുഷിക മൂല്യങ്ങളും എന്ന വിഷയത്തിലെ ആഗോള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.

വേദകാലം മുതല്‍ മറ്റ് മതങ്ങളിലെ നല്ല വശങ്ങള്‍ അംഗീകരിക്കുകയായിരുന്നു നമ്മള്‍. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് മഹത്തായ സ്ഥാനം ലഭിച്ചത് വിവരസാങ്കേതി വിദ്യയിലൂടെയല്ല, തത്വചിന്തയിലൂടെയും ആത്മീയചിന്തയിലൂടെയുമാണ്. - അദ്വാനി അഭിപ്രായപ്പെട്ടു.

ആത്മീയതയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ചര്‍ച്ചാവിഷയമാക്കണം. ഇന്ത്യയില്‍ ആത്മീയനേതാക്കളില്‍ നിന്നാണ് രാഷ്ട്രീയനേതൃത്വത്തിന് പ്രചോദനം ലഭിച്ചിരുന്നത്. - അദ്വാനി ചൂണ്ടിക്കാട്ടി. ആത്മീയമായ ഉണര്‍വാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാനമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി ഭൈരോണ്‍ സിങ് ഷെഖാവത്ത് പറഞ്ഞു.

കര്‍ണാടക ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി, മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ്, പോളണ്ടിലെ പ്രഥമവനിത, ബോട്സ്വാനയിലെ പ്രഥമ വനിത ബാര്‍ബറ മോഗ്, ഇറ്റലിയിലെ ടുസ്കാനി പ്രസിഡന്റ് എന്റികോ സിചേട്ടി, ആഭ്യന്തരസഹമന്ത്രി ഐ.ഡി. സ്വാമി, ടൂറിസം സഹമന്ത്രി വിനോദ് ഖന്ന എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+